22
Jul 2025
Fri
22 Jul 2025 Fri
C DAVOOD

കോഴിക്കോട്: വണ്ടൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മീഡിയാവണ്‍ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തില്‍ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. (Journalists’ union strongly protests over slogans calling for killing Media One Managing Editor C Dawood)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോള്‍ തന്നെ ഇത്തരം അവകാശലംഘനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്.
മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കില്‍ അത് തുറന്നു കാട്ടാനും ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവര്‍ത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സിപിഐഎം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ല.

വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാര്‍ക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. പാര്‍ട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണം. പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുക്കണമെന്നും KUWJ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളുംആവശ്യപ്പെട്ടു.

ALSO READ: ഭര്‍ത്താവിനും കുടുംബത്തിനും പണത്തോട് ആര്‍ത്തി, മകള്‍ കഴിയുന്നത് പട്ടിക്കുഞ്ഞിനെപ്പോലെ; ഷാര്‍ജയില്‍ മകള്‍ക്കൊപ്പം ഒരേ കയറില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ശബ്ദസന്ദേശം പുറത്ത്

സിപിഎം വണ്ടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആ കൈകള്‍ വെട്ടിമാറ്റും’ എന്നാണ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.

മുന്‍ എം.എല്‍.എ എന്‍.കണ്ണന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമര്‍ശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മീഡിയ വണ്ണിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച പ്രദേശിക സി.പി.എം നേതാവിന് മറുപടി നല്‍കവേ മിഡിയവണ്‍ എം.ഡി ദി.ദാവൂദ് മുന്‍ എം.എല്‍.എ കണ്ണനെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടി പ്രവര്‍ത്തരെ ചൊടിപ്പിച്ചത്.

1996 മുതല്‍ 2001 വരെ വണ്ടൂര്‍ എം.എല്‍.എയായിരുന്ന എന്‍. കണ്ണന്‍ 1999 മാര്‍ച്ച് 23 ന് നിയസഭയില്‍ മലപ്പുറം ജില്ലയിലെ താലിബാന്‍ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.

‘ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകള്‍ മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല. എന്നുള്ള ശാസനയാണ് നല്‍കികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാര്‍ട്ടി ക്ലാസുകള്‍ കേട്ടുവളര്‍ന്നയാളാണ് മിഡിയവണിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു പരാമര്‍ശം. എന്നാല്‍, എന്‍.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ്ലിംകള്‍ക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.