05
Feb 2025
Tue
05 Feb 2025 Tue
Kalamassery blast case

കൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി സ്ഫോടന കേസിന്റെ വ്യാപ്തി വര്‍ധിക്കുന്നു. (Kalamassery blast case further investigation by Interpol) കേസില്‍ ഒരേയൊരു പ്രതി മാത്രമേയുള്ളുവെന്ന അനുമാനത്തിലെത്തിയ കേരള പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതുതായി പുറത്തുവരുന്നത്. പ്രതി ഡൊമിനിക് മാര്‍ട്ടിന് വിദേശബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയുടെ വിദേശബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

ALSO READ: പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ബോംബ് പൊട്ടിച്ച് 8 പേരെ കൊന്നിട്ടും UAPA ഇല്ല, ഭീകരപ്രവര്‍ത്തനം അല്ല; കളമശ്ശേരി സ്‌ഫോടനക്കേസില്‍ ഡൊമിനിക് മാര്‍ട്ടിനെതിരെ കടുത്ത വകുപ്പുകള്‍ ഒഴിവാക്കി

നേരെത്തെ, സ്ഫോടക വസ്തുക്കള്‍ തയാറാക്കിയതിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക് ഒരു വിദേശ നമ്പറിലേക്ക് അയച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ വിദേശ നമ്പര്‍ ദുബയിലുള്ള സുഹൃത്തിന്റേതാണെന്നാണ് ഡൊമിനിക് അവകാശപ്പെട്ടത്.

എന്നാല്‍, നമ്പറിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിയുടെ വിദേശബന്ധം അന്വേഷിക്കാന്‍ തീരുമാനമുണ്ടായത്. വിദേശ നമ്പറിന്റെ ഉടമയ്ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഇയാളും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.

സംഭവത്തിന് മുമ്പ് 10 വര്‍ഷത്തോളം ഡൊമിനിക് ജോലി ചെയ്തിരുന്നത് ദുബയിലായിരുന്നു. ഈ കാലയളവില്‍ ഡൊമിനിക് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തും. തുടര്‍ന്ന് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും.

നേരത്തെ ഇയാളുടെ വിദേശത്തുള്ള സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ സംശയാസ്പദമായ ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. എന്നാല്‍, പ്രതി ബന്ധപ്പെട്ട വിദേശ നമ്പര്‍ ആരുടേതാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് ദുരൂഹത വര്‍ധിച്ചത്.

കളമശ്ശേരി സ്ഫോടന കേസിലെ ഏക പ്രതിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ കുറ്റം ഏറ്റെടുത്ത് കീഴടങ്ങുകയായിരുന്നു.

ഇയാള്‍ക്കെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് യു.എ.പി.എ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉപ്പോള്‍ ഉയരുന്നത്.

2023 ഒക്ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.

ALSO WATCH

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക