16
Jul 2023
Mon
16 Jul 2023 Mon

കൊടിയത്തൂർ: കോഴിക്കോട് , മലപ്പുറം, വയനാട് പജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, കൊടിയത്തൂരിലെ പുരാതന കുടുംബമായ കണ്ണഞ്ചേരി കുടുംബാംഗങ്ങൾ ഇദം പ്രഥമായി ഒത്തുചേർന്നു. വൈവിധ്യമായ പരിപാടികളോടെ ചെറുവാടി പാരമൗണ്ട് കൺവൻഷൻ സെന്ററിൽ നടന്ന കുടുംബ സംഗമം ഇ ടി മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങളുടെ സമഗ്രമായ ശാക്തീകരണത്തിന് കുടുംബ സമിതികൾ പ്രവർത്തിക്കണമെന്നും അപ്പോഴാണ് കുടുംബ സംഗമങ്ങൾ സാർഥകമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളെ മെറിറ്റ് അവാർഡുകൾ നൽകി മുഖ്യാതിഥി ആദരിച്ചു. ചടങ്ങിൽ കുടുംബ സമിതി ചെയർമാൻ കെ.അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , മുൻ പ്രസിഡന്റ് കെ.പി.യു. അലി, എം.എ.അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ: ജമാലുദ്ദീൻ ഫാറൂഖി കുടുംബ ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ച്‌ ക്ലാസെടുത്തു.

കുട്ടിക്കൂട്ടം സെഷനിൽ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപടികൾക്ക് കെ.സി. ഹാഷിദ് നേതൃത്വം നൽകി. അമീൻ പൊന്നാട്, മീഡിയവൺ പതിനാലാം രാവ് ഫെയിം സ്നേഹ, കൈരളി പട്ടുറുമാൽ ഫെയിം യാഷിക്ക് എന്നിവർ നയിച്ച മെലഡി സന്ധ്യ, ഗഫൂർ കണ്ണഞ്ചേരി ടീം അവതരിപ്പിച്ച കരാട്ടേ പ്രദർശനവും ഉണ്ടായിരുന്നു. പ്രതിനിധികൾക്കായി കോഴിക്കോട് മലഞ്ചാർ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിരുന്നു. സംഗമത്തിൽ 1500 അംഗങ്ങൾ പങ്കെടുത്തു.

കുടുംബ സമിതി ജനറൽ സെക്രട്ടറി കെ.കുഞ്ഞോയി മാസ്റ്റർ സ്വാഗതവും വർക്കിങ് ചെയർമാൻ കെ.സി.സി. . മുഹമ്മദ് അൻസാരി നന്ദിയും പറഞ്ഞു. പരിപാടികൾക്ക് യൂത്ത് വിംഗ് കൺവീനർ അസീം കെ., വൈസ് ചെയർമാൻ കെ.ടി. ബീരാൻ ഹാജി, ട്രഷർ കെ.മുഹമ്മദ് ബഷീർ, ടി.കെ. ഉമർ , ടി.കെ. അക്ബർ, വി.കെ. ആസിഫ്, ടി.കെ.മൊയ്തീൻ ലേഡീസ് വിംഗ് കൺവീനർ സാബിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.