തിരുവനന്തപുരം: കര്‍ക്കടക വാവുബലിക്കായി ക്ഷേത്രങ്ങള്‍ വന്‍തിരക്ക്. (Karkkadaka Vavubali today; Devotees throng temples despite rain) വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.
|
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഒരുക്കം പൂര്‍ത്തിയായതായി പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രം, വര്‍ക്കല കടപ്പുറം എന്നിവിടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് നേരിട്ടെത്തി ഒരുക്കം വിലയിരുത്തി.
ഈ ക്ഷേത്രങ്ങള്‍ക്ക് പുറമേ തിരുമുല്ലാവാരം കടപ്പുറം, ആലുവ മണപ്പുറം, പമ്പ ത്രിവേണി, കഠിനംകുളം, അരുവിക്കര, ശംഖുംമുഖം എന്നീ കേന്ദ്രങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളിലുമായി ലക്ഷക്കണക്കിന് ഭക്തര്‍ ബലിയര്‍പ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ജലവിഭവ വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചായിരുന്നു മുന്നൊരുക്കം. മഴ മുന്നറിയിപ്പുള്ളതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.





