തിരുവനന്തപുരം: കെട്ടിടനിര്‍മാണ വ്യവസ്ഥകളിലടക്കം വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് 15 വര്‍ഷംവരെ നീട്ടുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നിര്‍മാണം നടക്കുന്ന പ്ലോട്ടില്‍ത്തന്നെ ആവശ്യമായ പാര്‍ക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്. കെട്ടിടം നിര്‍മിക്കുന്ന പ്ലോട്ടില്‍ത്തന്നെ പാര്‍ക്കിങ് ഒരുക്കണമെന്നതിലെ മാറ്റം വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും. 25 ശതമാനം പാര്‍ക്കിങ് കെട്ടിടമുള്ള സ്ഥലത്തുതന്നെ വേണം. ഉടമസ്ഥന്റെപേരില്‍ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കില്‍ അവിടെ 75 ശതമാനംവരെ അനുവദിക്കും. പാര്‍ക്കിങ് സ്ഥലത്ത് മറ്റുനിര്‍മാണം ഉണ്ടാകില്ലെന്നും മറ്റാര്‍ക്കും കൈമാറില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണമെന്നും മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
|
പാര്‍ക്കിംഗ് സംവിധാനം (Parking system)
കെട്ടിടം നിര്‍മിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടില്‍ കൂടി പാര്‍ക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാര്‍ക്കിംഗ് എങ്കിലും നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാര്‍ക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിര്‍മാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റര്‍ ദൂരത്തിനുള്ളിലാകണം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല, മറ്റാര്‍ക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറില്‍ ഏര്‍പ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പാക്കുന്നത്.
കൂടുതല്‍ പരിഷ്‌കരണം ഇനിയും വരും (More reform is still to come)
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോള്‍ഡേഴ്‌സും നിര്‍ദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പരിഷ്‌കരണ നടപടികള്‍ക്ക് ആവശ്യമായ ഉത്തരവുകള്‍ക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സമീപ ദിവസങ്ങളില്‍ ആരംഭിക്കും.
പാര്‍ക്കിംഗ് നിബന്ധന ലഘൂകരിക്കും (Parking requirement will be eased)
സ്‌കൂള്‍/കോളജ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് ഫ്‌ളോര്‍ ഏരിയ അനുസരിച്ചുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യം നിലവില്‍ ആവശ്യമാണ്. ഈ പാര്‍ക്കിംഗ് നിബന്ധന ലഘൂകരിക്കും. നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ഒരു പ്ലോട്ടിന്റെ അളവില്‍ ഏതെങ്കിലും കാരണത്താല്‍ വ്യത്യാസം വന്നാല്‍ (ഉദാ. വില്‍പ്പന, ദാനം, റോഡിന് വിട്ടുനല്‍കല്‍, ഭൂമി അധികമായി ആര്‍ജിക്കല്‍…) അനുവദിച്ച പെര്‍മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. നിര്‍മാണത്തിന് മറ്റ് വിധത്തില്‍ ചട്ടലംഘനങ്ങള്‍ വരാത്തവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പ്ലോട്ട് ഏരിയയില്‍ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെര്‍മിറ്റ് നിലനില്‍ക്കുന്ന നിലയില്‍ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരും.
Wayanad Landslide Live Updates | ‘ലോണെടുത്തവരെ വിളിച്ച് ശല്യപ്പെടുത്തരുത്’; ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം
കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി (Duration of building permits)
നിലവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി 5 വര്‍ഷമാണ്. അടുത്ത 5 വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റ് നീട്ടുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ട്. പിന്നീടും പെര്‍മിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കില്‍ സങ്കീര്‍ണമായ നടപടികള്‍ ആവശ്യമാണ്. അതിനാല്‍ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വര്‍ഷത്തേക്ക് കൂടി (മൊത്തം 15 വര്‍ഷം) ലളിതമായ നടപടികളിലൂടെ പെര്‍മിറ്റ് കാലാവധി നീട്ടുന്നതിന് സൗകര്യം ഒരുക്കും.
റിയല്‍ എസ്റ്റേറ്റ് മേഖല (Real estate sector)
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഡെവലപ്‌മെന്റ് പെര്‍മിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥര്‍ക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങള്‍ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ ചെറു പ്ലോട്ടുകളുടെ ഉടമകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥര്‍ക്ക് പെര്‍മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ (If applications are rejected)
നിലവില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങള്‍ക്ക് സഹായകരമായ നിലയില്‍ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏര്‍പ്പെടുത്തും.
ടര്‍ഫുകള്‍ (Football Turf)
ടര്‍ഫുകളെ നിലവില്‍ അസംബ്ലി ഒക്കുപ്പന്‍സിയിലാണ് പരിഗണിക്കുന്നത്. അതായത് ഓഡിറ്റോറിയത്തിന് തുല്യമായ പാര്‍ക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടര്‍ഫുകള്‍ക്ക് ഇത്രയും പാര്‍ക്കിംഗ് ആവശ്യമില്ല. അതിനാല്‍ ഇത്തരം ടര്‍ഫുകള്‍ക്ക് പാര്‍ക്കിംഗ് കാര്യത്തില്‍ ഇളവുണ്ടാകും.
ലൈസന്‍സ് ഫീസ് (license Fee)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാരവാണിജ്യ വ്യവസായസേവന ലൈസന്‍സ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകള്‍ പരിഷ്‌കരിക്കും. കൂടുതല്‍ സ്ലാബുകള്‍ കൊണ്ടുവരും. ഇതോടെ വ്യാപാരിവ്യവസായി മേഖലയില്‍ നിന്നുള്ള സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കൂടാതെ നഗരസഭകളില്‍ നിന്നും വ്യാപാര ലൈസന്‍സ് എടുക്കാന്‍ വൈകിയാല്‍ ചുമത്തുന്ന പിഴയില്‍ കുറവു വരുത്തും. നിലവില്‍ യഥാര്‍ഥ ലൈസന്‍സ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളില്‍ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ലഘൂകരിക്കും. വീടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായഉദ്പാദകവാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്ന തരത്തില്‍ ലൈസന്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
Kerala announces various relaxations in building rules. Check the details her





