23
Dec 2024
Fri
23 Dec 2024 Fri
Kerala Bank senior manager dies after stuck between two busses

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് കേരള ബാങ്ക് സീനിയര്‍ മാനേജര്‍ മരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി ഉല്ലാസ്(52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഉല്ലാസ് കെഎസ്ആര്‍ടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ബസ്സുകളുടെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. കോവളം ഭാഗത്ത് നിന്നു വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. കിഴക്കേക്കോട്ടയില്‍ എത്തി ബസ് യൂടേണ്‍ ഇടാനായി തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു ഉല്ലാസ്.

കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തില്‍ ഉല്ലാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക