മലയാളി ഇന്ഫ്ളുവന്സര്മാരില് പലരും പണമുണ്ടാക്കുന്നത് തട്ടിപ്പുകാരെ പ്രമോട്ട് ചെയ്ത്. ഒടുവില്‍ പോലീസിന്റെ പിടിവീണു. (Kerala Police have taken action against influencers promoting illegal apps )
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബെറ്റിങ്, ഗെയിമിങ് ആപ്പുകളെ പ്രെമോട്ട് ചെയ്ത ഇന്‍ഫ്ളൂവന്‍സര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് കേരള പൊലീസ് പൂട്ടിച്ചത്.
|
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സേഴ്സ് ആയ വയനാടന്‍ വ്ളോഗര്‍, മല്ലു ഫാമിലി സുജിന്‍, ഫസ്മിന സാക്കിര്‍ തുടങ്ങിയവരടക്കമുള്ളവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് പോലീസ് ഇടപെടലില്‍ മെറ്റ നടപടി എടുത്തിരിക്കുന്നത്.
അഡ്വ. ജിയാസ് ജമാലിന്റെ പരാതിയില്‍ നേരത്തെ സൈബര്‍ സെല്ല് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവില്‍ ഇത്തരം ആപ്പുകള്‍ പ്രമോട്ട് ചെയ്ത പലരുടെയും അക്കൗണ്ടുകള്‍ ലഭ്യമല്ല.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇന്‍ഫ്ളൂവന്‍സേഴ്സാണ് ഇവര്‍. ആര്‍ഭാടപൂര്‍ണമായി ജീവിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച് ഇത്രയും പണം നേടിയത് ബെറ്റിങ്, ഗെയിമിങ് ആപ്പുകള്‍ വഴിയാണെന്ന് പ്രചരിപ്പിക്കുന്ന വിഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരുന്നത്. അനധികൃത ആപ്പുകളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ പ്രമോഷനുകള്‍ നടത്തിയത്.
രാജ ഗെയിം പോലുള്ള ആപ്പുകളെയാണ് ഈ പ്രൊഫൈലുകളില്‍ പ്രൊമോട്ട് ചെയതിരുന്നത്. നേരത്തെ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ മഹാദേവ് ആപ്പ്, ഫൈവിന് തുടങ്ങിയവയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് നടപടിയെടുത്തിരുന്നു. ആഗോളതലത്തില്‍ 400 കോടിയോളം രൂപയാണ് ഫൈവിന് ആപ്പ് തട്ടിയെടുത്തത്.


