തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേരു നല്‍കുന്നത് വിലക്കി വൈസ് ചാന്‍സലര്‍. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും രജിസ്ട്രാര്‍ മുഖേന ഇറക്കിയ ഉത്തരവില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.(kerala university vc banned name inthifada used for yuvajanolsavam)
|
ഇസ്രായേലിനെതിരെ പലസ്തീന്‍ ഉപയോഗിക്കുന്ന പേരായതിനാല്‍ കലോത്സവത്തില്‍ ഉപയോഗിക്കരുതെന്ന് കാട്ടി ലഭിച്ച പരാതി അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും േകരള യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. യൂനിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന വാക്ക് ഒഴിവാക്കാന്‍ വിസി നിര്‍ദേശിച്ചത്.
അതേസമയം, ഇന്‍തിഫാദ എന്ന പേര് പിന്‍വലിക്കില്ലെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതി വിധി വരെ പേരു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യൂനിയന്‍ വ്യക്തമാക്കി. കൊല്ലം അഞ്ചല്‍ സ്വദേശിയായ എ എസ് ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിിയാണ് കലോല്‍സവത്തിന് ഇന്‍തിഫാദ എന്നുപേരിട്ടതിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ പേരെന്നും ഇതു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹരജിയില്‍ പറയുന്നു. ഹരജിയില്‍ ഗവര്‍ണര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍, സര്‍വകലാശാല യൂനിയന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. മാര്‍ച്ച് 7 മുതല്‍ 11 വരെ പാളയം യൂനിവേഴ്സിറ്റി കോളജിലാണ് സര്‍വകലാശാല കലോത്സവം നടക്കുക.





