23
Dec 2025
Fri
23 Dec 2025 Fri
kollam sdpi

കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ്ഡിപിഐ. ഇന്നലെ രാത്രി എസ്ഡിപിഐ സംസ്ഥാന, ജില്ലാ നേതാക്കള്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഹഫീസിനെ കണ്ട് പിന്തുണ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നല്‍കുന്ന പൗര സ്വീകരണത്തില്‍ പങ്കെടുക്കും. കൊല്ലത്ത് ഒരു സീറ്റില്‍ എസ്ഡിപിഐയാണ് വിജയിച്ചത്. മൂന്നാംതവണയാണ് എസ്ഡിപിഐ ചാത്തിനാംകുളം വാര്‍ഡില്‍ വിജയിക്കുന്നത്.

ALSO READ: എസ്‌ഐആര്‍ കരട് പട്ടികയില്‍ പേരുണ്ടായാലും രക്ഷയില്ല; 20 ലക്ഷത്തോളം പേരുടെ കാര്യം ആശങ്കയില്‍

കൊല്ലത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഹഫീസിന്റെ പേര് മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു. എല്‍എഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ 25 വര്‍ഷം നീണ്ട എല്‍ഡിഎഫ് ഭരണത്തിനാണ് വിരാമമായത്. യുഡിഎഫ് 27, എല്‍ഡിഎഫ് 16, ബിജെപി 12, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം, ബിജെപി, സിപിഎം, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുമായി യാതൊരു ധാരണയും പാടില്ലെന്നത് ഞങ്ങളുടെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അവരുടെ ആരുടെയെങ്കിലും പിന്തുണയില്‍ ജയിച്ച് വന്നാല്‍ അപ്പോള്‍ രാജിവയ്ക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.