ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിന്റെ പിറ്റേന്ന് കോഴിക്കോട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി മേക്കുന്നത്ത് വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ അയൂബ് (34) ആണ് മരിച്ചത്. ദമ്മാം എജിസി കാർ അക്സസറീസിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
|
അയ്യൂബിന്റെ ഭാര്യ ഫസ്ന മുസ്തഫയും മക്കളായ ഫാത്തിമ ഫിയയും ഹംദാൻ അയാനും ശനിയാഴ്ചയായിരുന്നു ദമ്മാമിൽ നിന്ന് നാട്ടിലേക്ക് പോയത്. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാ രാവിലെ കുന്നത്തറ ബദർ ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
READ ALSO: നാട്ടില്‍ നിന്നെത്തിയതിനു പിന്നാലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ദമ്മാമില്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





