കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കേരളത്തിൻ്റെ സ്വന്തം കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
|
ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില ആകും AC സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കുക. ഈ റൂട്ടുകിൽ അമിത തുക നൽകി സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും.
വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി നല്‍കുന്നതിന് കെഎസ്ആര്‍ടിസി എസി സെമി സ്ലീപ്പര്‍ ബസുകളും വിന്യസിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. പ്രധാനമായും കോട്ടയം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍ വീസുകൾ.
സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചതായും ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
34 എസി സ്ലീപ്പര്‍ ബസുകള്‍ക്കാണ് നിലവില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഡിസൈന്‍, നിര്‍മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചത്. പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ചത് കെഎസ്ആര്‍ടിസിക്ക് ആശ്വാസമാണ്. നിരക്ക് വര്‍ധിപ്പിക്കാതെ എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളും എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും കെഎസ്ആർടിസിക്ക് പദ്ധതികളുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


