13
Jan 2025
Fri
13 Jan 2025 Fri
Kunki elephants brings to Odakkayam

കൃഷ്ണന്‍ എരഞ്ഞിക്കല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട്: ഓടക്കയം കൂരം ങ്കല്ലില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചെങ്കിലും തുടര്‍ന്നും കാട്ടാന ശല്യം ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലായി വയനാട്ടില്‍ നിന്ന് രണ്ട് കുങ്കിയാനകളെ ഓടകയത്ത് എത്തിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താനാണ് കുങ്കിയാനകളെ എത്തിച്ചത്.

വ്യാഴാഴ്ച ഒരു മണിയോടെ നാട്ടിലിറങ്ങിയ ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടയിലാണ് കൂരംകല്ല് സണ്ണി സേവ്യറുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണത്. ജനങ്ങളുടെ എതിര്‍പ്പ് മൂലം വ്യാഴാഴ്ച രാത്രി വൈകിയാണ് ആനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്ന് പുറത്തേക്ക് ചാലുകീറി ആനയെ പുറത്തെത്തിച്ചത്.

നിരന്തരം നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന ആനകളെ ഉള്‍ക്കാട്ടിലേക്ക് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചിരിക്കുന്നത്. ആന വീണ് നാശം സംഭവിച്ച കിണര്‍ പുനര്‍നിര്‍മിക്കുന്നതിന് സ്ഥലത്തിന്റെ ഉടമസ്ഥന്‍ സണ്ണിക്ക്  1,50,000 രൂപയുടെ ചെക്ക് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ എ സി എഫ് അനീഷ സിദ്ധിഖ് കൈമാറി.