|
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കരുത്തരായ ലിവർപൂൾ, നാണം കെടുത്തിയപ്പോൾ ടോട്ടനത്തിനും ചെൽസിക്കും നിരാശയുടെ ദിനം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആണ് ലിവർപൂളിൻ്റെ വിജയം.
മത്സരത്തിന്റെ 35, 42 മിനുറ്റുകളിൽ നേടിയ ഗോളുകളിൽ കൊളംബിയൻ താരം ലൂയിസ് ഡയസിൻ്റെ ഇരട്ട ഗോളുകൾ ആണ് ലിവർ പൂളിനെ മികച വിജയത്തിന് സഹായിച്ചത്. രണ്ട് അസിസ്റ്റുകളും നൽകിയത് സൂപ്പർ താരം മുഹമ്മദ് സലാഹും..
56ാം മിനുറ്റിൽ മുഹമ്മദ് സലാഹ് വീണ്ടും വലകുലുക്കി ലിവർപൂൾ ലീഡ് ഉയർത്തി.
മത്സരത്തിൽ അലജാൻഡ്രോ ഗർണാച്ചോയെ പിൻവലിച്ച് അമാദിനെ കളിപ്പിച്ചതിന് യുനൈറ്റഡ് കോച്ച് എറിക് ടെൻഹാഗിനെതിരെ ഗ്യാലറി കൂവിയാർക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.
സീസണിൽ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ യുനൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്. പുതിയ കോച്ച് അർനെ സ്ളോട്ടിനൊപ്പം ഉജ്ജ്വല ഫോം തുടരുന്ന ലിവർപൂൾ മൂന്നുമത്സരങ്ങളിൽ മൂന്നും വിജയിക്കുകയും ചെയ്തു.
അതേസമയം കരുത്തരായ ടോട്ടൻഹാമിനെ ന്യൂകാസിൽ യുനൈറ്റഡും അടിയറവ് പറയിച്ചു. 37ാം മിനുറ്റിൽ ഹാർവി ബേൺസിലൂടെ മുന്നിലെത്തിയ ന്യൂകാസിലിന് 56ാം മിനുറ്റിൽ ഡാൻ ബേൺ നേടിയ സെൽഫ് ഗോൾ വിനയായി. ഇതിനിടെ 78ാം മിനുറ്റിൽ അലക്സാണ്ടർ ഇസാക്ക് ന്യൂകാസിലിനായി രണ്ടാം ഗോളും നേടുകയായിരുന്നു.
സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ചെൽസി സമനില പിടിക്കേണ്ടി വന്നു. 25ാം മിനുറ്റിൽ നികൊളാണ് ജാക്ൺ നേടിയ ഗോളിൽ ചെൽസി മുന്നിലെത്തി എങ്കിലും 53ാം മിനുറ്റിൽ ക്രിസ്റ്റൽ പാലസ് തിരിച്ചടിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





