കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരേ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.കെ ജോണിയാണ് അഡ്വ: ആളൂര്‍ വഴി പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. MLAs and Rajya Sabha members should not contest Lok Sabha elections without resigning
|
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.കെ ജോണിയാണ് അഡ്വ: ആളൂര്‍ വഴി പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
മന്ത്രി കെ.രാധാകൃഷ്ണന്‍, എംഎൽഎമാരായ വി ജോയ്, എം മുകേഷ്, കെ കെ ശൈലജ, ഷാഫി പറമ്പിൽ രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, സിപിഎം നേതാവ് എളമരം കരീം തുടങ്ങിയവരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇതിൽ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ കാലാവധി ഈ വരുന്ന ഏപ്രിൽ ആദ്യവാരത്തിലും എളമരം കരീമിന്റെ കാലാവധി ഈ വരുന്ന ജൂലൈ ആദ്യവാരത്തിലും അവസാനിക്കും. വേണുഗോപാൽ 2020 ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ ആ സ്ഥാനമൊഴിയാതെ മത്സരിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഉപതെരഞ്ഞെടുപ്പിനും അമിത ചെലവിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഗവർണറുടെ ഓഫീസും സ്പീക്കറും മുഖ്യമന്ത്രിയും ഹര്‍ജിയില്‍ എതിർകക്ഷികളാണ്.
2019 ൽ എൽ ഡി എഫിലെ ആറ് സിറ്റിംഗ് എം എൽ എ മാരും കോൺഗ്രസിലെ മൂന്നുപേരും ലോക്സഭയിലേക്ക് മത്സരിച്ചു. ഇതിൽ സിപിഎമ്മിലെ ആരിഫ്, കോൺഗ്രസിലെ ഹൈബി ഈഡൻ, കെ
മുരളീധരൻ, അടൂർ പ്രകാശ് എന്നി നാലുപേർ വിജയിച്ചു. ഉപ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്നിടത്തും അതത് പാർട്ടികൾക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.





