01
May 2024
Sat
01 May 2024 Sat
58 seats to vote in Phase 6 on May 25, including from Haryana and Delhi

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 58 മണ്ഡലങ്ങള്‍ വിധിയെഴുതും. 889 സ്ഥാനാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. (Loksabha election 2024 sixth phase polling today live)2019ല്‍ എന്‍ഡിഎ വിജയിച്ച പല മണ്ഡലങ്ങളഉം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് കുറയാന്‍ ഇടയാക്കിയേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ലെ തിരഞ്ഞെടുപ്പില്‍ 58ല്‍ 53 സീറ്റില്‍ മല്‍സരിച്ച ബിജെപി നാല്‍പ്പതിടത്ത് വിജയിച്ചിരുന്നു. ആറാം ഘട്ടത്തില്‍ വിധിയെഴുതുന്ന 44 സീറ്റില്‍ കഴിഞ്ഞ തവണ മല്‍സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റിലും വിജയം നേടാനായില്ല. എന്നാല്‍, ഇത്തവണ ഇതില്‍ പല സീറ്റുകളും ഇന്ത്യ മുന്നണി പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങള്‍. മുഴുവന്‍ സീറ്റുകളിലും മത്സരം നടക്കുന്ന ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ അരവിന്ദ് കെജ്രിവാളിന്റെ മടങ്ങി വരവും കര്‍ഷക പ്രശ്‌നങ്ങളും തുണക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ കണക്ക് കൂട്ടല്‍.

ഉത്തര്‍ പ്രദേശിലെ 14 ല്‍ ബിഎസ്പിയുടെ 4 സിറ്റിങ് സീറ്റില്‍ ത്രികോണ മത്സരമാണ്. പശ്ചിമ ബംഗാളിലെ 8 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി നേര്‍ക്കുനേര്‍ മത്സരം നടക്കും. മെഹബൂബ മുഫ്തി, മേനക ഗാന്ധി, മനോഹര്‍ ലാല്‍ ഖട്ടര്‍, കനയ്യ കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, എന്നിവരാണ് മത്സരരംഗത്തെ പ്രമുഖര്‍.

11.4 ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള പശ്ചിമ ബംഗാളില്‍ സുരക്ഷ ശക്തമാക്കി. ആറാം ഘട്ട വോട്ടെടുപ്പില്‍ 11.13 കോടി വോട്ടര്‍മാരാണ് ബൂത്തിലെത്തുക. 5.84 പുരുഷ വോട്ടര്‍മാരും 5.29 സ്ത്രീ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്(14), ഹരിയാന(10), ഡല്‍ഹി(7), ബിഹാര്‍(8), പശ്ചിമ ബംഗാള്‍(8), ഒഡിഷ(6), ജാര്‍ഖണ്ഡ്(4), ജമ്മു കശ്മീര്‍(1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാംഘട്ടത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.