മധ്യപ്രദേശില്‍ SC/ST Fund പശുസംരക്ഷണത്തിന് വകമാറ്റി; വിവാദം
|
ഭോപ്പാല്‍: പട്ടികജാതി പട്ടിക വര്‍ഗവിഭാഗങ്ങളുടെ (Madhya Pradesh bjp govt diverts SC, ST funds for cow scheme) സാമൂഹികപുരോഗതിക്കു വേണ്ടി മാത്രമുള്ള SC/ST Fund പശുസംരക്ഷണത്തിന് വകമാറ്റി മധ്യപ്രദേശിലെ BJP സര്‍ക്കാര്‍. 252 കോടി രൂപയാണ് പശു സംരക്ഷണത്തിന് മാത്രമായി മധ്യപ്രദേശ് സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയത്. എസ്.സി, എസ്.ടി ഫണ്ടില്‍നിന്നുള്ള 96 കോടി രൂപയാണ് വകമാറ്റിയത്. ഇതോടൊപ്പം ആറു ആരാധനാലയങ്ങളുടെ സൗന്ദര്യവല്‍കരണത്തിന് ഇതേ ഫണ്ട് ഉപയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആരാധനാലയ കേന്ദ്രങ്ങളുടെ നവീകരണത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയ മൊത്തം ഫണ്ടിന്റ പെകുതിയും എസ്.എസി, എസ്.ടി ഫണ്ടില്‍ നിന്ന് വകമാറ്റിയതാണ്.
ആറ് ആരാധനാലയങ്ങളുടെ വികസനവും കേന്ദ്ര ഉപ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ശ്രീ ദേവി മഹാലോക്, സെഹോറിലെ സാല്‍ക്കന്‍പൂര്‍, ശ്രീ രവിദാസ് മഹാലോക്, സാഗര്‍, ശ്രീ രാം രാജ മഹാലോക് ഓര്‍ഖ, ശ്രീ രാമചന്ദ്ര വന്‍വാസി മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്‌പേയി സ്മാരകത്തിനുമായി ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ 109 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. പശുസംരക്ഷണത്തിനായി കഴിഞ്ഞവര്‍ഷം വകയിരുത്തിയതിനേക്കാള്‍ 90 കോടിയാണ് ഇത്തവണ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഇത് അസാധാരണമാണെങ്കിലും എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും ഈ ചെലവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സംഭവം വിവാദമായതോടെ സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന ധനമന്ത്രി ജഗദീഷ് ദേവ്ദ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് മറ്റ് പദ്ധതികള്‍ക്കായി പണം വകമാറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. നേരത്തെ ബി.ജെ.പി ഭരണത്തിലുള്ളപ്പോള്‍ കര്‍ണാടക സര്‍ക്കാരും എസ്.സി, എസ്.ടി ഫണ്ട് വകമാറ്റിയിരുന്നു. കര്‍ണാടകയുടെ ക്ഷേമ പദ്ധതിക്കായി പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് 14,000 കോടി രൂപ എടുക്കാന്‍ കര്‍ണാടക തീരുമാനിച്ചു. തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി.
1974ലാണ് എസ്.ടി വിഭാഗത്തിനുള്ള ഉപപദ്ധതി അവതരിപ്പിക്കുന്നത് 197- 980 കാലത്താണ് എസ്.സി വിഭാഗത്തിനുള്ള ഉപ പദ്ധതി അവതരിപ്പിച്ചത്. പിന്നോക്ക, അവശ വിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ ആവശ്യങ്ങളുടെ അഭിവൃദ്ധിക്കായാണ് ഭരണഘടന ഇത് വിഭാവനംചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 100 ശതമാനം പ്രത്യേക സഹായമാണ് കേന്ദ്രം നല്‍കേണ്ടത്.
കഴിഞ്ഞയാഴ്ചയും മധ്യപ്രദേശ് സര്‍ക്കാര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. രേവ ജില്ലയില്‍ റോഡ് നിര്‍മാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടിയ നടപടിയാണ് വിവാദമായത്. മംഗാവ പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഹിനോത ജോറോട്ട് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയില്‍ റോഡ് നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്നതിനിടെയാണ് മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്. ട്രക്കില്‍ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം.
Madhya Pradesh bjp govt diverts SC, ST funds for cow scheme


