11
Jun 2024
Fri
11 Jun 2024 Fri
nusuk card makkah

മലപ്പുറം: ആവശ്യമായ രേഖ ഇല്ലാത്തതിനാല്‍ മുറിയില്‍ തന്നെ കഴിയേണ്ടി വന്ന മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം. ( makkah-pilgrims-from-malappuram-got-nusuk-card ) മക്കയില്‍ കുടുങ്ങിയ 154 പേര്‍ക്കും പുറത്തിറങ്ങാനായവശ്യമായ നുസുക് കാര്‍ഡ് ലഭിച്ചു. മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് മുറിക്ക് പുറത്തിറങ്ങണമെങ്കില്‍ ഈ കാര്‍ഡ് വേണം. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ഒഐസിസി പ്രവര്‍ത്തകരുടെ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിപ്പൂരില്‍ നിന്ന് പോയ സംഘം അഞ്ചാം തീയതി മക്കയില്‍ എത്തിയിട്ടും പുറത്തിറങ്ങാനാവശ്യമായ കാര്‍ഡ് കിട്ടിയിരുന്നില്ല. ഭക്ഷണം വാങ്ങാന്‍ പോയവരെ പോലും പൊലീസ് പിടികൂടിയിരുന്നു. കാര്‍ഡ് കിട്ടിയതോടെ തീര്‍ത്ഥാടകര്‍ മീനായിലേക്ക് പുറപ്പെട്ടു.

ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന നുസുക് കാര്‍ഡ് പൊലീസ് അംഗീകരിക്കാതെ വന്നതാണ് പ്രശ്‌നമായത്. പ്രിന്റ് ചെയ്ത ഒറിജിനല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കി ഇല്ലെങ്കില്‍ പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കില്ല. ഇത്രയേറെ പണം ചെലവാക്കി മക്കയില്‍ എത്തിയിട്ടും ചടങ്ങുകള്‍ ഒന്നും ചെയ്യാനാവാതെ മുറിയില്‍ സമയം കഴിച്ചുകൂട്ടേണ്ടി വരുന്നതിന്റെ ദുരിതത്തിലായിരുന്നു തീര്‍ത്ഥാടകര്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക