
വാഷിങ്ടണ്‍: ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മലയാളികള്‍. (Malayalees comment on SpaceX YouTube channel comment box ) ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയണ് പേടകത്തിന്റെ സ്പ്ലാഷ്ഡൗണ്‍ വിജയകരമായത്. യാത്രയുടെ മുഴുവന്‍ വിവരങ്ങളും സ്‌പേസ് എക്‌സിന്റെ യുട്യൂബ് ചാനല്‍ ലൈവ് നല്‍കിയിരുന്നു.
![]() |
|
രസകരമായ കാര്യം സ്‌പേസ് എക്‌സിന്റെ യുട്യൂബ് ചാനലില്‍ ഇംഗ്ലീഷ് കമന്റുകളേക്കാള്‍ കൂടുതല്‍ മലയാളമാണെന്നതായിരുന്നു. രാത്രി മുഴുവന്‍ ഉറങ്ങാതെ സുനിതയുടെ സുരക്ഷിത ലാന്റിങ് കത്തിരുന്ന മല്ലൂസ് ചാനല്‍ കമന്റ് ബോക്‌സില്‍ ആറാടുകയായിരുന്നു.
തമാശ രൂപേണയുള്ള പല മലയാളി കമന്റുകളും കൊണ്ട് സ്‌പേസ് എക്‌സിന്റെ യുട്യൂബ് കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. എവിടെയെത്തി, എയറിലാരൊക്കെയുണ്ട്, വട്ടവടയെത്തി, കോഴിക്കോടുക്കാര്‍ ഉണ്ടോ, അടിച്ചു കേറി വാ, ലവ് ഫ്രം കേരള, ഒന്ന് പറപ്പിച്ചു വിട് പാപ്പാ തുടങ്ങി നിരവധി കമന്റുകളുണ്ട്. കാത്തിരുന്ന് മടുത്ത ഒരു വിരുതന്‍ എല്ലാരും മൂന്ന് ണിക്ക് അലാറം വച്ച് ഉറങ്ങീട്ട് വാ എന്നാണ് കമന്റിട്ടത്.
ALSO READ: എല്ലാം സേഫാണ്; ജനകോടികളുടെ മനസ്സ് തൊട്ട് സുനിതയും വില്‍മറും പേടകത്തില്‍ നിന്ന് പുറത്ത്
ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‍മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.