17
Feb 2024
Wed
17 Feb 2024 Wed

നിയമവിരുദ്ധ വ്യാപാരം; 43 ഇന്ത്യക്കാരെ മാലദ്വീപ് നാടുകടത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ന്യൂഡല്‍ഹി: നിയമവിരുദ്ധ വ്യാപാരം നടത്തിയതിന് 12 രാജ്യങ്ങളില്‍ നിന്നുള്ള 186 പേരെ മാലദ്വീപ് നാടുകടത്തി. ഇതില്‍ 43 ഇന്ത്യക്കാരും ഉള്‍പ്പെടും. ബംഗ്ലാദേശ് 83, ഇന്ത്യ 43, ശ്രീലങ്ക 25, നേപ്പാള്‍ 8 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ടവരില്‍ കൂടുതല്‍ പേരുള്ള രാജ്യങ്ങള്‍. എന്നാല്‍ ചൈനയില്‍ നിന്നുള്ള ആരേയും നാടുകടത്തിയിട്ടില്ല. എപ്പോഴാണ് ഇത്രയും പേരെ നാടുകടത്തിയതെന്നത് വ്യക്തമല്ല.

വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച വരുമാനം ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച മാലിദ്വീപ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നാടുകടത്തല്‍ വിവരം റിപ്പോര്‍ട്ട്‌ചെയ്തത്.

വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബിസിനസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹുസന്‍ പറഞ്ഞു. രജിസ്‌ട്രേഡ് ഉടമയ്ക്ക് പകരം വിദേശികള്‍ നടത്തുന്ന ബിസിനസുകള്‍ക്കാണ് പിടിവീഴുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു പേരില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം വിദേശിയുടെ പങ്കാളിത്തത്തോടെ മാലദ്വീപ് റുഫിയ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന ബിസിനസുകളെയാണ് കണ്ടെത്തിയത്. ഇത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടാനും അവ നടത്തുന്ന വിദേശികളെ നാടുകടത്താനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായി ഇഹുസന്‍ അറിയിച്ചു.

പുതിയ പ്രസിഡന്റ് മുഇസ്സു അധികാരത്തിലേറിയ ശേഷം ചൈനയുമായി അടുക്കുകയും ഇന്ത്യയുമായി അകലുകയും ചെയ്തുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

Maldives has deported 43 Indians who were allegedly found to have committed crimes, Male-based news outlet Adhadhu reported on Tuesday.