30
Jul 2024
Sat
30 Jul 2024 Sat
Malegaon blasts- Lt Col Purohit, Pragya Thakur

മുംബൈ: 2008ല്‍ നടന്ന മലേഗാവ് സ്‌ഫോടനക്കേസിന്റെ അന്തിമവിചാരണ മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ തുടങ്ങി.(Malegaon Blast: NIA Says Hindutva Terrorists Targeted Communal Riot)  തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എന്‍.ഐ.എ കോടതിയെ ബോധിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റമദാന്‍കാലത്താണ് സ്‌ഫോടനം നടന്നത്. നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കുകയും ഭിന്നത സൃഷ്ടിക്കുകയും ചെയ്യുകയെന്ന് അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എന്‍.ഐ.എ പ്രോസികൂട്ടര്‍ അവിനാശ് റസലും അനുശ്രി റസലും കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസിലെ പ്രധാന പ്രതികളിലൊരാളായ കേണല്‍ പുരോഹിത്, കശ്മീരില്‍നിന്ന് ആക്രമണത്തിനായി ആര്‍.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സൂക്ഷിക്കുകയുംചെയ്തു. സുധാകര്‍ ചതുര്‍വേദിയാണ് ബോംബ്
നിര്‍മിച്ചത്. മലേഗാവില്‍ ഇത് സ്ഥാപിക്കാനായി സന്യാസിനി പ്രഗ്യാസിങ് താക്കൂര്‍ തന്റെ ബൈക്ക് നല്‍കിയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രഗ്യാസിങിനെ ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിച്ച് എംപിയാക്കിയിരുന്നു. നേരത്തേ ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ പ്രവര്‍ത്തകയായിരുന്നു പ്രഗ്യാസിങ്.

നരേന്ദ്ര ദാബോല്‍ക്കറെ വെടിവച്ചു കൊന്ന ഹിന്ദുത്വ ഭീകര സംഘടനാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

സാക്ഷിവിസ്താരം പൂര്‍ത്തിയായതോടെയാണ് എന്‍.ഐ.എ അന്തിമവാദത്തിന് തുടക്കമിട്ടത്. ഇതുവരെ 323 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ 34 പേര്‍ കൂറുമാറി. സംഭവം നടന്ന് 16 വര്‍ഷമാകുമ്പോഴാണ് കേസിലെ വിചാരണ പ്രത്യേക ജഡ്ജി എ.കെ ലഹോതി മുമ്പാകെ തുടങ്ങുന്നത്.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്ലിം ഭൂരിപക്ഷ പ്ര
ദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോട നത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരു ക്കേല്‍ക്കുകയും ചെയ്തിരുന്നു. വിശുദ്ധ റമദാനിലെ അവസാന രാത്രിയില്‍ പെരുന്നാള്‍ തിരക്കിനിടെയാണ് ബിക്കു ചൗക്കിലെ ഹോട്ടലിന് സമീപം ആക്രമണം നടന്നത്. ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മുംബൈ ഭീകര വിരുദ്ധ സേനയാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Pragya Singh Thakur with BJP National Vice President Shivraj Singh Chouhan

പ്രഗ്യാസിങ് താക്കൂര്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാനൊപ്പം

ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാസിങ് താക്കൂര്‍, സൈ ന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദിവിയിലിരിക്കുന്ന ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. വിരമിച്ച മേജര്‍ രമേശ് ഉപാദ്യായ്, അജയ്ഹികര്‍, സുധാകര്‍ ദ്വിവേധി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി, രാമചന്ദ്ര കല്‍സാഗ്രെ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ സമിര്‍ കുല്‍ക്കര്‍ണി എന്ന പ്രതിക്കെതിരായ നടപടികള്‍ സുപ്രിംകോട തി തടഞ്ഞിരുന്നു.

കേസിലെ പ്രതികല്ലൊം ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. ഐ.പി.സിയിലെ വിവിധ വകുപ്പുകളും സ്‌ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. രാമചന്ദ്ര കല്‍സാംഗ്രയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ അടുത്തിടെ കോടതി തുടങ്ങിയി രുന്നു. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കേസ് ആദ്യം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് അന്വേഷിച്ചത്. 2011ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്. ആദ്യം പ്രഗ്യാസിങ്ങിനെ ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, പിന്നീട് അവരെ ഉള്‍പ്പെടുത്തുകയായിരുന്നു. ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ എന്‍ഐഎ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പല തവണ ആരോപണം ഉയര്‍ന്നിരുന്നു.

2008 മെയ് മുതല്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2008 സപ്തംബര്‍ 8ന്
മലേഗാവിലെ മസ്ജിന് സമീപം നടന്ന മറ്റൊരു സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആദ്യം സിമി പ്രവര്‍ത്തകരെയാണ് സംശയിച്ചിരുന്നത്. എന്നാല്‍, മുംബൈ എടിഎസ് നടത്തിയ തുടരന്വേഷണത്തില്‍ ഹിന്ദുത്വ സംഘടനകളിലേക്ക് തെളിവുകള്‍ നയിക്കുകയായിരുന്നു. ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പല സ്‌ഫോടനങ്ങളും നടത്തിയത് ഹിന്ദുത്വ സംഘടനകളാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് 2008ലെ മുംബൈ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുന്നത്.