27
Jul 2024
Sat
27 Jul 2024 Sat
Mammootty Care and Share

സിനിമാ താരങ്ങള്‍ പരസ്യമായും രഹസ്യമായും ചെയ്യുന്ന ജീവകാരുണ്യ സഹായങ്ങള്‍ നിരവധിയാണ്. (Mammootty helping hands on Attappadi children) പലരും ലക്ഷക്കണക്കിന് രൂപ ആരുമറിയാതെ ജീവകാരുണ്യ മേഖലയില്‍ ചെലവഴിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഒരു സഹായം നല്‍കി വലിയ കൊട്ടിഘോഷം നടത്തി ആളാവുന്നവരുമുണ്ട്. എന്നാല്‍, അക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ഥനായി പല മേഖലകളിലും സ്ഥിരമായി സഹായമെത്തിക്കുന്ന ഒരാളാണ് നടന്‍ മമ്മൂട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 10 വര്‍ഷമായി അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികള്‍ മമ്മൂട്ടി എന്ന മഹാനടന്റെ ഈ സഹാനുഭൂതിയുടെ തണല്‍ അനുഭവിക്കുന്നു. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠനസഹായമായാണ് താരത്തിന്റെ കൈത്താങ്ങ് എത്തുന്നത്. മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ 10 വര്‍ഷമായി ഇവിടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. കുലുക്കൂര്‍ ഗവ ട്രൈബല്‍ എല്‍ പി സ്‌കൂള്‍, കാവുണ്ടിക്കല്‍ ജി ടി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തവണ നടന്‍ മമ്മൂട്ടിയുടെ സഹായമെത്തിയത്. ഇതിനകം അട്ടപ്പാടിയിലെ 600 ഓളം കുട്ടികള്‍ക്ക് സംഘടന പഠന സഹായം എത്തിച്ചിട്ടുണ്ട്.

600ലധികം കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയയടക്കം സംഘടന നടത്തിയിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്‌നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍. ഏകദേശം 210 ഓളം കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സഹായങ്ങള്‍ ബ്ലോസം വാലി ഡോക്ടറുടെയും, തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും സേവനത്താല്‍ നല്‍കിവരുന്നു.