31
May 2024
Tue
31 May 2024 Tue
man flies 200 Flights in 110 Days for Stole Jewellery Worth Lakhs From Fliers

110 ദിവസത്തിനുള്ളില്‍ 200 വിമാനങ്ങളില്‍ പറന്ന് മോഷണം നടത്തിയ യുവാവ് പിടിയില്‍. വിമാനത്താവളങ്ങളില്‍ വച്ചും വിമാനത്തിനുള്ളില്‍ വച്ചുമായിരുന്നു ആസൂത്രിത മോഷണങ്ങള്‍ 20 ലക്ഷവും ഏഴു ലക്ഷവും രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായ യാത്രികര്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി സ്വദേശിയായ പ്രതി രാജേഷ് കപൂര്‍ പിടിയിലായത്. ഡല്‍ഹി പഹര്‍ഗഞ്ചില്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തായി റിക്കി ഡീലുക്‌സ് എന്ന പേരില്‍ ബഹുനില ലോഡ്ജും ഡല്‍ഹിയില്‍ മൊബൈല്‍ഷോപ്പും നടത്തുന്ന രാജേഷ് കപൂറിന് ധനവിനിമയ ബിസിനസ്സും ഉണ്ടെന്ന് പോലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, മുംബൈ, അമൃത് സര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലെത്തിയായിരുന്നു ഇയാള്‍ മോഷണം നടത്തിയിരുന്നത്. കണക്ഷന്‍ ഫ്‌ളൈറ്റിന് എത്തുന്ന പ്രായമായവരും സ്ത്രീകളുമായിരുന്നു ഇയാളുടെ ഇരകള്‍. സൂത്രത്തില്‍ ഇവരെ നിരീക്ഷിക്കുകയും ബാഗേജ് ഡിക്ലറേഷന്‍ സ്ലിപ് വായിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടോയെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന വിമാനജീവനക്കാരോടെ അഭ്യര്‍ഥിച്ച് ഇരകളുടെ അടുത്തേക്ക് തന്റെ സീറ്റ് മാറ്റിവാങ്ങുകയും ബെര്‍ത്തില്‍ ബാഗ് വയ്ക്കാന്‍ സഹായിക്കുന്ന വ്യാജേന ബാഗിലെ വസ്തുക്കള്‍ മോഷ്ടിച്ച് തന്റെ ലഗേജിലാക്കുകയുമാണ് പ്രതി ചെയ്തിരുന്നത്.

എയര്‍ലൈന്‍ കമ്പനിയില്‍ പ്രതി നല്‍കുന്ന ഫോണ്‍നമ്പരുകള്‍ പലപ്പോഴും വ്യാജമായിരിക്കും. ഇതിനാല്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഡല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ മറപിടിച്ചാണ് രാജേഷ് കപൂറിനെ കണ്ടെത്തിയത്.

പഹര്‍ഗഞ്ചിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. രാജേഷ് കുമാറില്‍ നിന്ന് മോഷണ സ്വര്‍ണം വാങ്ങിയിരുന്ന കരോള്‍ ബാഗിലെ ജ്വല്ലറി ഉടമ ശരദ് ജെയിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേഷ് കുമാര്‍ ആദ്യം ട്രെയിനുകളിലായിരുന്നു മോഷണം നടത്തിയിരുന്നത്. ഏറെ മോഷണങ്ങള്‍ക്കൊടുവില്‍ പിടിക്കപ്പെട്ടതോടെ കുറച്ചുനാള്‍ മോഷണത്തില്‍ നിന്ന് വിട്ടുനിന്ന പ്രതി മോഷണവേദി വിമാനത്താവളങ്ങളിലേക്കും വിമാനങ്ങളിലേക്കും മാറ്റുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക