ഭാര്യയെയും മൂന്നു മക്കളെയും വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ചൊവ്വ രാവിലെയാണ് സംഭവം. 45കാരിയായ നീതു, മക്കളായ നവനേന്ദ്ര(25), ഗൗരംഗി(16), ശുഭേന്ദ്ര ഗുപ്ത(15)എന്നിവരാണ് കൊല്ലപ്പെട്ടത്.
|
നാലുപേരെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നീതുവിന്റെ ഭര്‍ത്താവ് രാജേന്ദ്ര ഗുപ്തയെ മണിക്കൂറുകള്‍ക്കു ശേഷം നിര്‍മാണസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവച്ചുമരിച്ചതാണെന്ന് പോലീസ് പറഞ്ഞു.
പിതാവിനെയും സഹോദരനെയും സഹോദരന്റെ ഭാര്യയെയും അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ രണ്ടാം ഭാര്യയാണ് നീതു. ഇരുവരും തമ്മില് വഴക്ക് പതിവായിരുന്നുവെന്നാണ് അയല് വാസികളുടെ മൊഴി.
ചാരായ ബിസിനസുകാരനായ രാജേന്ദ്രയുടെ ഉടമസ്ഥതയില്‍ പത്തോളം വീടുകളുണ്ടെന്നും ഇവ വാടകയ്ക്കുകൊടുത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒരുവര്‍ഷമായി ഇയാള്‍ അകന്നുനില്‍ക്കുകയായിരുന്നുവെന്നും ദീപാവലി ആഘോഷത്തിനായാണ് വീട്ടിലെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.





