01
Nov 2023
Wed
01 Nov 2023 Wed

ഫൈനൽ വരെ പരാജയമറിയാതെ ജയിച്ചുകയറിയ ടീം ഇന്ത്യ ആസ്ത്രേലിയയ്ക്കു മുന്നിൽ കാലിടറിവീണ ഞെട്ടൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിനിയും മാറിയിട്ടില്ല. അതേമൽസരം ടെലിവിഷനിൽ കാണാൻ അനുവദിക്കാത്ത 24കാരനായ മകനെ 50കാരനായ ഒരച്ഛൻ കഴുത്തുഞെരിച്ചുകൊന്ന് കലിപ്പ് തീർത്തയും ഇതിനിടെ പുറത്തുവന്നിരിക്കുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞായറാഴ്ച കൊലപാതകം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥിര മദ്യപാനിയായ ​ദീപക് ആണ് കൊല്ലപ്പെട്ടത്. സംഭവദിവസവും മദ്യപിച്ച് വീട്ടിലെത്തിയ ​ദീപക് പിതാവ് ​ഗണേഷ് ക്രിക്കറ്റ് മൽസരം കണ്ടുകൊണ്ടിരുന്ന ടിവി നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് തനിക്ക് ഭക്ഷണം ഉണ്ടാക്കി നൽകാൻ പിതാവിനോട് കൽപ്പിക്കുകയും ചെയ്തു. ഇതിൽ കുപിതനായ ​ഗണേഷ് മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ മകന്റെ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.

​ഗണേഷും മദ്യപനായിരുന്നുവെന്നും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നുമാണ് അയൽവാസികളുടെ മൊഴി. ദീപക്കിന്റെ ശല്യം മൂലം ഭാര്യയും മക്കളും വീട്ടിൽ നിന്ന് പിണങ്ങിപ്പോയതോടെ ദീപക്കും മാതാപിതാക്കളും മാത്രമായിരുന്നു വീട്ടിൽ കഴിഞ്ഞുവന്നിരുന്നത്. സംഭവദിവസം പിതാവും മകനും വഴക്കിട്ടതോടെ ദീപക്കിന്റെ അമ്മ പുറത്തേക്കു പോയിരുന്നു. ഇതിനു ശേഷമാണ് കൊലപാതകം നടന്നത്. അറസ്റ്റിലായ ​ഗണേഷനിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക