22
Jul 2025
Tue
22 Jul 2025 Tue
man under went key hole surgery dies of medical error

നടുവേദന മാറുന്നതിനായി താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചു. ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരേ മരിച്ചയാളുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് (54) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് രോഗി മരിച്ചതെന്ന് ചികില്‍സിച്ച ഡോക്ടര്‍ മനോജ് സമ്മതിക്കുന്ന വീഡിയോയും ബിജുവിന്റെ കുടുംബം പുറത്തുവിട്ടു. കുടുംബത്തിന്റെ പരാതിയില്‍ ആശുപത്രിക്കെതിരേ എടത്തല പോലീസ് കേസെടുത്തു. ശസ്ത്രക്രിയയിലെ പിഴവുമൂലം ആന്തരിക രക്തസ്രാവമുണ്ടായാണ് ബിജു തോമസ് മരിച്ചത്.

ശനിയാഴ്ചയാണ് ചോറ്റാനിക്കര സ്വദേശി ബിജു തോമസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും തോമസിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇക്കാര്യ അറിയിച്ചതോടെ ഗ്യാസിനുള്ള മരുന്ന് നല്‍കി. ഇതിനുശേഷവും വേദന കഠിനമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. എന്നാല്‍ ബിജുവിനെ രക്ഷിക്കാനായില്ല.

ALSO READ: ആറാം വിരല്‍ നീക്കാനെത്തിയ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ; ഗുരുതര ചികില്‍സാ പിഴവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍