01
Jul 2023
Mon
01 Jul 2023 Mon
wedding fraud

ഡല്‍ഹി: പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണം എന്ന വ്യവസ്ഥ നടപ്പാക്കുന്നതിലെ നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി സാധ്യമാണെങ്കില്‍ പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന പട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്സാനയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.
പെണ്‍കുട്ടികള്‍ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കണം എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമ നിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എം എല്‍ എയായ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രണയ വിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രണയ വിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചാല്‍ അംഗീകരിക്കും എന്നാണ് എ ഇമ്രാന്‍ ഖേദാവാല പറഞ്ഞത്. പ്രണയ വിവാഹങ്ങളില്‍ രക്ഷാകര്‍തൃ അനുമതി നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.