മക്ക: ഖത്തറില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു. പടിഞ്ഞാറെ കണിയാംങ്കണ്ടി അബ്ദുറഹ്‌മാന്‍-കുഞ്ഞാമിന ദമ്പതികളുടെ മകളായ സുഹൈല(25)ആണ് മരിച്ചത്.(Mayyil native woman dies in Makkah while performing Umrah)
|
ഭര്‍ത്താവ് ഷറഫുദ്ദീന്‍ സഖാഫി അമീറായ ഖത്തറില്‍ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് യുവതി മക്കയിലെത്തിയത്. ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ഥന നിര്‍വഹിക്കവെ സുഹൈല കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കള്‍ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
സന്ദര്‍ശക വിസയിലാണ് സുഹൈല ഖത്തറിലെത്തിയത്. റഹ്‌മത്ത് (ആറ്), മുഹമ്മദ് (അഞ്ച്) എന്നിവര്‍ മക്കളാണ്. മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





