26
Nov 2024
Mon
26 Nov 2024 Mon
Siddique kappan bail condition relaxed

ന്യൂഡല്‍ഹി: ഹാത്റസ് ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി. (Media worker Siddique Kapan’s bail condition relaxed) എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചത്.

2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ അനുവദിച്ചായിരുന്നു നടപടി.

ALSO READ: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദീഖ് കാപ്പന്‍ സുപ്രിം കോടതിയില്‍

രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കടുത്ത വ്യവസ്ഥകളോടെ കാപ്പന്‍ ജയില്‍ മോചിതനായത്. എന്നാല്‍, ആഴ്ച്ച തോറും ലോക്കല്‍
പോലീസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിബന്ധന വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.

യുപിയിലെ ഹാത്‌റസില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് പോകവേയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടത്.

പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തി എന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യുഎപിഎ പ്രകാരമായിരുന്നു അറസ്റ്റ്. സിദ്ദീഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും യുപി പോലീസ് ആരോപിച്ചിരുന്നു.