15
Aug 2024
Mon
15 Aug 2024 Mon
how Mossad assassinated Ismail Haniyeh in Tehran

തെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള അമേരിക്കന്‍, അറബ് ശ്രമങ്ങള്‍ക്ക് പിടികൊടുക്കാതെ ഇറാന്‍. (Mediation efforts failed; Iran is preparing for a strong response) യുദ്ധമെങ്കില്‍ യുദ്ധം എന്ന നിലപാടിലാണ് ഇറാനും ഹിസ്ബുല്ലയുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെചയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ഇറാന്‍ ആക്രമിക്കുന്നത് ഒഴിവാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപോര്‍ട്ടില്‍ പറയുന്നു. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി ഞായറാഴ്ച തെഹ്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. തിരിച്ചടിക്കുമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറാന്‍ അതിര്‍ത്തിയിലും മറ്റും പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചത് അടുത്ത ദിവസങ്ങളില്‍ ആക്രമണമുണ്ടാകുമെന്ന സൂചന നല്‍കുന്നു.

ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികള്‍, ഇറാഖിലെ പ്രതിരോധ സേന തുടങ്ങി ഇറാനോട് ആഭിമുഖ്യമുള്ള കക്ഷികളുമായെല്ലാം ഇറാന്‍ അധികൃതര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരേസമയം, നാലു വശത്തു നിന്നും വളഞ്ഞിട്ടാക്രമിക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ:അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വരുന്നു; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ഇസ്രായേലിനെ അമേരിക്ക സഹായിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക താവളങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് വ്യോമപാത അനുവദിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇസ്രായേലിനെയും അവരുടെ പ്രധാന സഹായിയായ അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗലിബഫ് ഞായറാഴ്ച പറഞ്ഞു. ഇറാന്‍ റഷ്യയില്‍നിന്ന് വന്‍തോതില്‍ ആയുധമെത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ആയുധങ്ങളുമായി റഷ്യന്‍ ചരക്കുവിമാനം ഇറാനിലെത്തിയിരുന്നു.

ഇസ്രായേലും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയും മന്ത്രിമാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

Prime Minister Benjamin Netanyahu (center) speaks at a briefing by IDF Homefront Command chief Maj. Gen. Rafi Milo (right)

ഇറാന്റെ പൈശാചിക അച്ചുതണ്ടുമായി ബഹുമുഖ യുദ്ധത്തിലാണ് ഇസ്രായേലെന്നും നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഇറാന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായും പ്രതിരോധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി.

ഇറാനെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തു. കൂടുതല്‍ വിമാന വാഹിനിക്കപ്പലും മിസൈല്‍ പ്രതിരോധ ആയുധങ്ങളും മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. ഇറാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മടങ്ങാന്‍ വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള വിമാന സര്‍വീസുകളും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.

ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെശസ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹനിയ്യ ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിനാണ് തെഹ്‌റാനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിക്കുന്നു.