ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്മാരകം ഉയരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
|
മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്ന് സര്‍ക്കാരിന് അഭ്യര്‍ത്ഥന ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്‍മോഹന്‍ സിംഗിന്റെയും കുടുംബത്തോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയോടും സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് പറഞ്ഞു. ട്രസ്റ്റ് രൂപീകരിക്കുകയും അതിനായി സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
മന്‍മോഹന്റെ ഭൗതികദേഹം ഡല്‍ഹി ഫിറോസ് ഷാ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് സംസ്‌കാരം നടക്കുന്ന യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുകയാണ്. രാവിലെ എട്ട് മണിയോടെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ മൃതദേഹം എത്തിച്ചത്. 9.30 വരെയാണ് എഐസിസി ഓഫീസില്‍ യില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നാണ് വിലാപയാത്രയായി സംസ്‌കാര സ്ഥലമായ യമുനാ നദീതീരത്തുള്ള നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകുന്നത്. 11.45ന് നിഗംബോധ് ഘട്ടില്‍ പൂര്‍ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. പൂര്‍ണബഹുമതിക്കുള്ള ഒരുക്കങ്ങള്‍ക്കായി ആഭ്യന്തരമന്ത്രാലയം പ്രതിരോധമന്ത്രാലലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡോ. മന്‍മോഹന്‍ സിംഗ് വ്യാഴാഴ്ചയാണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. 2004 മുതല്‍ 2014 വരെ 10 വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം രാജ്യത്തെ നയിച്ചു.
Memorial to be built for Manmohan Singh, funeral rites begin





