തിരുവനന്തപുരം: പ്രാര്‍ഥിക്കാനെന്ന വ്യാജേന വൈദിക വേഷത്തില്‍ വീട്ടില്‍ക്കയറി 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 52കാരന് അറസ്റ്റില്‍. ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടില്‍ മോനി (52) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
|
കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞത്താണ് സംഭവം. പള്ളിയിലെ പുരോഹിതനെന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടിൽ മോനി എത്തിയത്. പിതാവ് കടലിൽ പണിക്ക് പോയിരുന്നതിനാലും അമ്മ അക്ഷയ സെന്ററിൽ ജോലിയിലായിരുന്നതിനാലും വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇത് അറിഞ്ഞെത്തിയ പ്രതി വീടിനുള്ളിൽ കയറിി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടി നടന്ന കാര്യങ്ങൾ അവരെ ധരിപ്പിച്ചതിനെത്തുടർന്നാണ് സംഭവം പോലിസിലെത്തിയത്. കുട്ടി പറഞ്ഞതനുസരിച്ച് സാദൃശ്യമുള്ള ചിലരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. ഒടുവിൽ വിഴിഞ്ഞം മുക്കോല മുതൽ പൊഴിയൂർ വരെയുള്ള 200 ലധികം സിസിടിവി കാമറകൾ പരിശോധിച്ചു. ഒരു കാമറ ദൃശ്യത്തിൽ നിന്ന് ലഭിച്ച അവ്യക്തമായ വാഹന നമ്പർ ശാസ്ത്രീയമായി പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
ക്യാമറകളിൽ പതിഞ്ഞ രൂപവും ആര്യനാട്ടിൽ നിന്ന് പ്രതി എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് യഥാർത്ഥ പ്രതിയിലേക്ക് എത്തിച്ചത്. വിഴിഞ്ഞം പൊലീസ് ഇന്നലെ ആര്യനാട്ടിലുള്ള വീട്ടിൽ എത്തിയാണ് മോനിയെ പിടികൂടിയത്. നേരത്തെ പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാരായമുട്ടം പൊലീസും ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. വിവാഹിതനാണെങ്കിലും ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു.





