15
Feb 2024
Fri
15 Feb 2024 Fri

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കാൻ ന്യൂനപക്ഷ കമ്മീഷൻ ബന്ധപ്പെട്ടവർക്ക്നിർദ്ദേശം നൽകി. സേവ്അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം സമിതി അംഗം കിഴുപറമ്പ് കുനിയിൽ സ്വദേശി സമദ് കുനിയിൽ ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയിൽ ആണ് ന്യൂനപക്ഷകമ്മീഷൻ തീരുമാനം വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്മീഷൻ അംഗം എ സൈഫുദ്ദീൻ മലപ്പുറത്ത് നടത്തിയ സിറ്റിങിൽ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രിയിൽ രാത്രി എട്ടിന് ശേഷം ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കീഴുപറമ്പ് സ്വദേശി സമദ് കുനിയിൽ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയായിരുന്നു. പത്തുവർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽഅരീക്കോട് താലുക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

ഏറനാട് മണ്ഡലത്തിലെഅരീക്കോട്, കീഴുപറമ്പ്, കുഴിമണ്ണ, കാവനൂർ, ഊർങ്ങാട്ടീരി, പഞ്ചായത്തുകളിൽ നിന്നായി പ്രതിദിനം ആയിരത്തോളം രോഗികളാണ്താലൂക്ക് ആശുപത്രിയിലെത്തുന്നത്.
കിടത്തി ചികിത്സയോ ഗർഭിണികൾക്കുള്ള പരിചരണമോ ലഭ്യമല്ല.

രാത്രികാല ഡോക്ടർമാരുടെ സേവനമോ ഇല്ലാത്തതിനാൽ ഇവിടെ കിടത്തി ചികിത്സക്ക് ആരും തയ്യാറാകാറില്ല. അതിനാൽ രാവിലത്തെയും വൈകീട്ടെയും ഒ പിയിലെത്തുന്ന രോഗികൾ കിടത്തി ചികിത്സക്കായി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്.

2013 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിട്ടും സ്റ്റാഫ് പാറ്റേൺ വർദ്ദിപ്പിച്ച് സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതും ഹോസ്പിൽ മാനേജ്മെൻ്റ് കമ്മറ്റിയുടെ അനാസ്ഥയും അരീക്കോട് താലൂക്ക് അശുപത്രിയുടെ വികസനത്തിന് തടസമായതായി ജനങ്ങൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നിരന്തരമായി ജനകീയ പരാതികളയച്ചതായും അതിനെ തുടർന്ന് ചില മാറ്റങ്ങൾ വരുത്താൻ എച്ച് എം സി നിർബന്ധിതരാവുകയായിരുന്നു. ന്യൂനപക്ഷ കമ്മീഷൻ്റെ തീരുമാനം സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം പ്രവർത്തകർ സ്വാഗതം ചെയ്തു.