കാഠ്ണ്ഡു: നേപ്പാളില്‍ സര്‍ക്കാര്‍ രാജിവയ്ക്കുകയും സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചെങ്കിലും പിന്‍മാറാതെ പ്രക്ഷോഭകര്‍. ദല്ലുവില്‍ മുന്‍ പ്രധാനമന്ത്രി ഝാലാ നാഥ് ഖനാലിന്റെ വീടിന് ജനക്കൂട്ടം തീയിട്ടു. വീടിനുള്ളില്‍ കുടുങ്ങിയ ഭാര്യ രാജ്യലക്ഷ്മി ചിത്രാകര്‍ വെന്തുമരിച്ചു.
|
പ്രതിഷേധക്കാര്‍ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാഠ്മണ്ഡു താഴ്വരയിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഒരു ദിവസത്തെ അക്രമാസക്തമായ അസ്വസ്ഥതയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ സൈന്യം സുരക്ഷയുടെ ചുമതല ഏറ്റെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ അക്രമം തടയാന്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള വന്‍തോതിലുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഹിമാലയന്‍ രാഷ്ട്രത്തെ പിടിച്ചടക്കിയതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ നേപ്പാളി സൈന്യം ശാന്തതയ്ക്കും സംഭാഷണത്തിനും ആഹ്വാനം ചെയ്തു. പിന്നാലെ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവച്ചു. ഒലിയുടെ രാജിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ബാല്‍കോട്ടിലെ അദ്ദേഹത്തിന്റെ സ്വകാര്യ വീടിം പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രസിഡന്റ് രാമചന്ദ്ര പൗഡെല്‍, മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, വാര്‍ത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ്, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക്, മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ എന്നിവരുടെ സ്വത്തുക്കള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
പ്രക്ഷോഭം നിര്‍ത്തിവയ്ക്കാനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും നേപ്പാളി കരസേനാ മേധാവി അശോക് രാജ് സിഗ്‌ഡെല്‍ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി ഇതിനകം അംഗീകരിച്ചതിനാല്‍, ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും സംയമനം പാലിക്കണമെന്നും ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ക്രമസമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ഏക മാര്‍ഗം സംഭാഷണത്തിലൂടെ സമാധാനപരമായ പരിഹാരമാണെന്ന് സൈന്യം പറഞ്ഞു.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.
പിന്നാലെ നേപ്പാളിലെ കെപി ശര്‍മ ഒലി സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിഷേധം കത്തിപ്പടര്‍ന്നതോടെ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെങ്കിലും പ്രക്ഷോഭം തെരുവില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.
The Nepali Army called for calm and dialogue to resolve the crisis as massive student-led anti-government protests gripped the Himalayan nation forcing Prime Minister K.P. Sharma Oli to resign.
The army took charge of security from 10 pm Tuesday, following a day of violent unrest in the Kathmandu Valley and several other parts of the country. It warned that all security mechanisms will be mobilised to contain the violence if such activities continue.


