20
Aug 2024
Wed
20 Aug 2024 Wed
Qatar 3g mobile service

ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷം അവസാനത്തോടെ 3ജി സേവനം നിര്‍ത്താന്‍ തീരുമാനം. (Mobile 3G services stop in Qatar) 2025 ഡിസംബര്‍ 31-നകം മൂന്നാം തലമുറ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ (ത്രീ ജി) നിര്‍ത്തലാക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി ആര്‍ എ) മൊബൈല്‍ സേവന ദാതാക്കള്‍ക്കളെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള സിആര്‍എ യുടെ നടപടികളുടെ ഭാഗമായാണ് 3 ജി സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലെ മൊബൈല്‍ സേവന ദാതാക്കളായ ഉരീദു, വോഡഫോണ്‍ എന്നീ കമ്പനികള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ത്രീ ജി സേവനങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. 4 ജി, 5 ജി നെറ്റ്വര്‍ക്കുകളുടെ വികസനത്തിനും വിപുലീകരണത്തിനും കൂടുതല്‍ നിക്ഷേപം നടത്താന്‍ രണ്ടു കമ്പനികളെയും അനുവദിക്കും.

ഖത്തറില്‍ വാള്‍ട്ട് ഡിസ്‌നി പാര്‍ക്കിനേക്കാള്‍ വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു; ചെലവ് 2000 കോടി റിയാല്‍; നിരവധി തൊഴിലവസരങ്ങള്‍

രാജ്യത്ത് ഫോര്‍ ജി, ഫൈവ് ജി സേവനങ്ങള്‍ മാത്രമാക്കുന്നതിന്റെ മുന്നോടിയായി 2 ജി, 3 ജി സാങ്കേതികവിദ്യകള്‍ മാത്രം പിന്തുണയ്ക്കുന്ന മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി ഉടന്‍ നിരോധിക്കും. കൂടാതെ പുതിയ സാങ്കേതിക വിദ്യക്ക് ഏറ്റവും അനുയോജ്യമായ ഉപകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യും.

ഫോര്‍ ജി, ഫൈവ് ജി നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലൂടെ ഉയര്‍ന്ന ഡേറ്റ വേഗത, കുറഞ്ഞ പ്രതികരണ സമയം, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള വലിയ ശേഷി എന്നിവ ലഭ്യമാകും.

അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച മൊബൈല്‍ സേവനം രാജ്യത്ത് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.