20
Aug 2023
Thu
20 Aug 2023 Thu

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് താല്‍കാലിക ആശ്വാസം. ബിനീഷിനെതിരായ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ബിനീഷ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ലഹരിക്കടത്ത് കേസില്‍ പ്രതി അല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് നിരീക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ.ഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണക്കോടതി തള്ളി. ജൂണ്‍ 16ലെ ഈ ഉത്തരവിനെതിരെയാണ് ബിനീഷ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

2020ലെ ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ല്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു. നേരത്തെ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക