റിയാദ്: കൊലക്കുറ്റം ചുമത്തി സൗദി ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇരയുടെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സൗദിയിലെ ഇന്ത്യന്‍ എംബസിക്കു കൈമാറി. വിദേശകാര്യ മന്ത്രാലയം വഴിയാണ് പണം കൈമാറിയത്. അബ്ദുല്‍ റഹീം നിയമസഹായ സമിതി സ്വരൂപിച്ചതാണ് ഈ പണം. കോടതിയുടെ നിര്‍ദേശ പ്രകാരം പണം ഇരയുടെ കുടുംബത്തിനു നല്‍കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.
|
ഹൗസ് ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീമിന്റെ മനപ്പൂര്‍വമല്ലാത്ത നടപടിയിലൂടെ സൗദി ബാലന്‍ മരിച്ച കേസില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് അബ്ദുല്‍ റഹീം. റഹീമിന്റെ മോചനത്തിനായി കുട്ടിയുടെ കുടുംബം 34 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കേണ്ട സമയപരിധിക്കു ദിവസങ്ങള്‍ ശേഷിക്കെ ഈ പണം ഓണ്‍ലൈനിലൂടെയും അല്ലാതെയുമായി സമാഹരിക്കാന്‍ അബ്ദുല്‍ റഹീം നിയമസഹായ സമിതിക്കു കഴിഞ്ഞിരുന്നു.
ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ സംഭാവന ചെയ്തതിനു പുറമെ കേരളത്തിന്റെ തെരുവോരങ്ങളില്‍ നേരിട്ടിറങ്ങി പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. പ്രവാസികളില്‍ നിന്നടക്കം മികച്ച പിന്തുണ ലഭിച്ചതോടെ ധനസമാഹരണം അതിവേഗം പൂര്‍ത്തിയാവുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





