24
Sep 2024
Sun
24 Sep 2024 Sun
PV Anwar MLA - SP Sujith Das

തിരുവനന്തപുരം: ആരോപണ വിധേയനായ ഡിജിപിക്കെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പി വി അന്‍വര്‍ എംഎല്‍എയെ സഹായിച്ച പോലിസുകാരെ കുടുക്കാന്‍ നീക്കം തുടങ്ങി.(Move to trap Anwar; The policemen who leaked the secrets are under surveillance)  അന്‍വറിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസിലെ അടക്കം വിവരങ്ങള്‍ ചോര്‍ന്നതില്‍ ഡിജിപി ഇന്റലിജന്‍സിനോട് വിശദ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്.പിമാരും ഒരു ഡി.വൈ.എസ്.പിയും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.

ALSO READ: മാംസം കൊണ്ടുവന്നു എന്നാരോപിച്ച് 7 വയസ്സുകാരനെ സ്‌കൂളില്‍നിന്ന് പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

എന്നാല്‍, അന്‍വറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ആദ്യം പോലിസുകാരെ വലയിലാക്കുകയും അതിലൂടെ അന്‍വറിനെയും നിയമനടപടികളില്‍ കുരുക്കാനാണ് നീക്കം. ഫോണ്‍ ചോര്‍ത്തിയെന്ന കാര്യം അന്‍വര്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതും കുരുക്കായി മാറും.

അതിനു പിന്നാലെ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖ പുറത്തുവിടുകയും ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ആര്‍.എസ്.എസ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ടുകൊണ്ട് അന്‍വര്‍ ഉന്നയിച്ച ആരോപണം. പോലീസ് ആഭ്യന്തര തലത്തില്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് ആര് ചോര്‍ത്തി നല്‍കിയെന്നതും അന്വേഷിക്കുന്നുണ്ട്.