12
Aug 2024
Wedകൊടുവള്ളി: മലബാറിലെ നൂറില്‍ പരം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആയ മലബാര്‍ സ്റ്റാര്‍ വിങ്‌സ് വാട്‌സാപ്പ് കൂട്ടായ്മ വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ ഗ്രൂപ്പ് അംഗങ്ങളെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സര്‍പ്പമിത്ര അവാര്‍ഡ് നേടിയ ഗ്രൂപ്പംഗം കബീര്‍ കള്ളന്‍തൊടിനെ ആദരിച്ചു കൊണ്ട് കൊടുവള്ളി ഇന്‍സ്പക്ടര്‍ ജിയോ സദാനന്ദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
|
സിദ്ധീഖ് മാതോലത്ത് അധ്യക്ഷത വഹിച്ചു. വയനാട് മുണ്ടക്കൈ, ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ അംഗങ്ങളായ ഇരുപത്തിരണ്ടോളം പേര്‍ അനുമോദനം ഏറ്റുവാങ്ങി.
ഷംസുദ്ധീന്‍ കല്ലുമ്പുറം, ഷമീര്‍ ഓമശ്ശേരി, ഐ പി നാസര്‍, സുല്‍ഫീക്കര്‍ മലയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. അജാസ് കൊളത്തക്കര സ്വാഗതവും നസീം വി കെ നന്ദിയും പറഞ്ഞു.