
l
![]() |
|
ന്യൂഡൽഹി: വഖഫ് ബില്ലിൽ സർക്കാർ ജെ പി സി കൈകാര്യം ചെയ്ത ത് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നും മെമ്പർമാരുടെ അഭിപ്രായം അവ ഗണിക്കുകയും നിർദ്ദേശങ്ങൾ തള്ളുകയും ചെയ്ത ജെ പി സി അധ്യക്ഷന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ. ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റ് സംയുക്ത സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ ആണ് ലീഗിൻ്റെ നീക്കം. ബി.ജെ.പി അംഗങ്ങളായ ജെ.പി.സി അധ്യക്ഷന്‍ ജഗദാംബിക പാലും സഞ്ജയ് ജയ്‌സ്വാളും ഹിന്ദിയിലും ഇംഗ്ലീഷിലുമായി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് ഇന്നത്തെ സഭാ നടപടിക്രമങ്ങളില്‍ പറയുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ക്ക് കാര്യമായ ഇടം അനുവദിക്കാതെ ജെ.പി.സിയുടെ അംഗീകാരം വാങ്ങിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചത്.
അതേസമയം, തന്റെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങള്‍ തന്റെ അറിവില്ലാതെ റിപ്പോര്‍ട്ടില്‍നിന്ന് നീക്കിയതായി ജെ.പി.സി അംഗവും കോണ്‍ഗ്രസ് എം.പിയുമായ സയ്യിദ് നസീര്‍ ഹുസൈന്‍ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെ എതിര്‍ത്ത് വിശദമായച വിയോജനക്കുറിപ്പാണ് എഴുതിയത്. എന്നാല്‍ ഇതൊക്കെയും താനറിയാതെ തിരുത്തുകയായിരുന്നുവെന്ന് നസീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
Muslim League MPs have given notice for an urgent resolution on the Waqf Bill