25
Feb 2025
Fri
25 Feb 2025 Fri
MUSLIM PERSONAL LAW BOARD

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാരിനും അധികാരികള്‍ക്കും അമിതാധികാരം നല്‍കുന്ന വഖഫ് നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നു. (Muslim Personal Law Board holds nationwide protest against Waqf Act amendment) വഖഫ് സ്വത്തുക്കളില്‍ കൈകടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ആസൂത്രിത നീക്കം തിരിച്ചറിഞ്ഞുള്ള പ്രക്ഷോഭം ദേശീയ തലത്തില്‍ വ്യാപിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉടന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി അറിയിച്ചു. ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ നേട്ടമാണെന്നും മൗലാന ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു.

പ്രതിപക്ഷത്തിന്റെയും രാജ്യത്തെ വിവിധ മുസ്ലിം സംഘടനകളുടെയും എതിര്‍പ്പുകള്‍ മറികടന്ന് വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സംഘടിപ്പിക്കും.

ALSO READ: കുറഞ്ഞ യോഗ്യതയുള്ളവര്‍ കാത്തിരുന്ന ജോലിയിതാ, പത്താം ക്ലാസ്സുകാര്‍ക്ക് പോസ്റ്റ്മാന്‍ ആകാം; | Post Office GDS Recruitment

ബിജെപി അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു.

‘സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാന്‍ ആണ് ശ്രമിക്കുന്നത്. ഭരണഘടനയുടെ ധാര്‍മികത വെച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അത് പ്രകാരം ബില്ല് നിയമവിരുദ്ധമാണ്. ബില്ല് മനുഷ്യത്വത്തിനെതിരാണ്. മതസ്വാതന്ത്ര്യത്തിന് എതിരാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും ഫസലുര്‍റഹീം ഓര്‍മ്മിപ്പിച്ചു.

ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ രണ്ടാംതരക്കാരായി കാണാനാണ് ശ്രമം. ഡല്‍ഹിയില്‍ ഇന്ന് ബോര്‍ഡിന്റെ അടിയന്തര യോഗം ചേരും. ജനകീയ പ്രതിഷേധത്തിനൊപ്പം ബില്ല് പാസായാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.