28
Oct 2024
Sat
28 Oct 2024 Sat
Muslims attacked the RSS camp in Rajasthan is False

ജയ്പൂര്‍: രാജസ്ഥാനില്‍ രാത്രി വൈകിയും ഉച്ചത്തിലുള്ള ബഹളം തുടര്‍ന്നതിനെച്ചൊല്ലി ആര്‍.എസ്.എസ് ക്യാംപിന് നേര്‍ക്ക് ആക്രമണം നടത്തിയത് മുസ്ലിംകളെന്ന് വ്യാജപ്രചാരണം. സംഭവത്തില്‍ അറസ്റ്റിലായയാളുടെ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം മാധ്യമങ്ങളും ഹിന്ദുത്വ പ്രൊഫൈലുകളും വ്യാജ പ്രചാരണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നസിബ് സിങ് ചൗധരി, മകന്‍ ഭീഷ്മ സിങ് എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഇതില്‍ നസിബ് സിങ് ചൗധരി എന്നതിന് പകരം നസീബ് ചൗധരി എന്ന് മാത്രം നല്‍കുകയും അറസ്റ്റിലായ ഇയാളുടെ മകന്റെ പേര് ഒഴിവാക്കിയുമാണ് ഒരുവിഭാഗം വ്യാജ പ്രചാരണം നടത്തിയത്. രാജസ്ഥാന്‍ പോലീസ് രണ്ടു പ്രതികളുടെയും പേര് വെളിപ്പെടുത്തിയിരുന്നുവെങ്കിലും മാധ്യമങ്ങള്‍ ആണ് ഭീഷ്മ സിങ്ങിന്റെ പേര് ഒഴിവാക്കിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ഇരുവര്‍ക്കും പരുക്കുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരദ് പൂര്‍ണിമ ദിനത്തില്‍ ജയ്പൂരിലെ കര്‍ണി വിഹാറിലെ ക്ഷേത്രമുറ്റത്ത് നടന്ന ആര്‍.എസ്.എസ് പരിപാടിയാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയായിട്ടും ഉച്ചത്തിലുള്ള ബഹളം നിലക്കാത്തത് ചോദ്യംചെയ്‌തെങ്കിലും അത് അവഗണിച്ചും പരിപാടി നടന്നതോടെയാണ് തൊട്ടടുത്ത വീട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തിയും വടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമണമേറ്റ് പത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചികിത്സയിലാണെന്ന് സംഘടന അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കര്‍ണി വിഹാര്‍ പൊലിസ് സ്റ്റേഷനില്‍ ബഹളംവയ്ക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ക്യാംപിന്റെ പേരില്‍ ഉച്ചത്തില്‍ ബഹളംവയ്ക്കുന്നതിനെച്ചൊല്ലി നേരത്തെയും ഇവിടെ തര്‍ക്കത്തിന് കാരണമായിരുന്നു. സ്ഥലത്ത് കനത്ത പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Muslims attacked the RSS camp in Rajasthan is False