കശ്മീരില്‍ ഹിന്ദുക്കളെ മതം ചോദിച്ച് അക്രമിക്കുന്നു എന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് താഴ്‌വരയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പൂജ യാദവ്. (Narrative against Muslims and Kashmiris is wrong) ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം സൗഹൃദത്തിലും സഹകരിച്ചുമാണ് കഴിയുന്നത്, ബാക്കി മുഴുവന്‍ തെറ്റായ പ്രചാരണങ്ങളാണ് അവര്‍ പറഞ്ഞു.
|
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരേ വ്യാപക വിദ്വേഷ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പൂജ യാദവ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
View this post on Instagram
”ഞാന്‍ ഒരു ഹിന്ദുവാണ്. പക്ഷേ ഇവിടെയുള്ള മുസ്ലിം സുഹൃത്തുക്കള്‍ തോളോട് തോള്‍ ചേര്‍ന്ന് ഞങ്ങളോടൊപ്പമുണ്ട്. കശ്മീരില്‍ ആളുകള്‍ വരാതിരിക്കണമെന്ന് കരുതുന്നവരാണ് ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുവായാലും മുസ്ലിമായാലും ഓരോ കശ്മീരിയും ഒറ്റക്കെട്ടാണ്. ഇവിടെ കശ്മീരി മുസ്ലിമായ ഞങ്ങളുടെ ഡ്രൈവറുണ്ട്. അക്രമം നടന്നതിന് പിന്നാലെ ഞങ്ങള്‍ പരിഭ്രാന്തരായപ്പോള്‍, അദ്ദേഹം പറഞ്ഞത് ഞാന്‍ കൊല്ലപ്പെട്ടാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നാണ്. ഇതാണ് ഇന്ത്യയുടെ സൗഹൃദം”- അവര്‍ പറഞ്ഞു.


