31
Aug 2023
Thu
31 Aug 2023 Thu

സച്ചിന്‍ സാവന്തുമായി ഒരേ കെട്ടിടത്തില്‍ താമസിച്ച പരിചയം മാത്രം; ED ചോദ്യംചെയ്യലിന് ശേഷം നവ്യാനായര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിച്ച പരിചയം മാത്രമാണ് ഉള്ളതെന്ന് നടി നവ്യാനായര്‍ പ്രതികരിച്ചു. ഗുരുവായൂര്‍ സന്ദര്‍ശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും നടി പറഞ്ഞു. സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇ.ഡി നവ്യാനായരെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നടിയുടെ കുടുംബം അവര്‍ക്കായി വിശദീകരണവുമായി എത്തിയത്. നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ നവ്യയ്ക്ക് സച്ചിന്‍ മറ്റ് ഉപഹാരങ്ങള്‍ ഒന്നും കൊടുത്തിട്ടില്ലെന്നും ഇ.ഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിന് സച്ചിന്‍ സാവന്തിന് നവ്യയുമായി അടുത്ത ബന്ധമാണെന്നാണ് .ഡി ആരോപണം. സച്ചിന്‍ സാവന്ത്, നവ്യ നായര്‍ക്ക് വിലപിടിപ്പുള്ള ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ.ഡി പരിശോധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക