നിലമ്പൂർ: ഏഴു മാസമായി തുടരുന്ന നിലമ്പൂരിലെ ആദിവാസികളുടെ നിരാഹാര സമരം കടുത്ത ഉപവാസത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സർക്കാർ അനാസ്ഥ തുടരുന്ന ഭരണകൂട സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് എസ്ഡിപിഐ. അർഹതപ്പെട്ട ഭൂമിക്ക് വേണ്ടി നിലമ്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ ഏഴുമാസമായി ആദിവാസികൾ തുടരുന്ന സമരത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ജനാധിപത്യപരമായ ബാധ്യതയുള്ള ഭരണകൂടം സമരത്തെ ഇകഴ്ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല.
|
ഐതിഹാസികമായ ഈ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞു സമരരംഗത്തുള്ള ആദിവാസികളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന എംഎൽഎ അടക്കമുള്ളവരുടെ സമീപനം ജനാധിപത്യവിരുദ്ധമാണ്. അവകാശങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായിസമരരംഗത്ത് ഉറച്ചുനിൽക്കുന്ന അതിതുർബല വിഭാഗങ്ങളോട്ഐക്യപ്പെടാൻ ജനാധിപത്യ കേരളം മുൻപോട്ട് വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശ വിഷയത്തിൽ ഒരേ തൂവൽ പക്ഷികളായി ഭരണപക്ഷവും പ്രതിപക്ഷവും മാറിക്കൊണ്ടിരിക്കുന്നു.നവകേരള സദസ്സ് നിലമ്പൂരിൽ സംഘടിപ്പിച്ചപ്പോഴെങ്കിലും നിലമ്പൂരിൽ തുടരുന്ന ആദിവാസി സമരത്തെ സന്ദർശിക്കാനോ കേൾക്കാനോ ഉള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം പോലും കേരള ഭരണകൂടത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത ഉപവാസത്തിലേക്ക് ആദിവാസികൾ നീങ്ങിയത്. ഈ സാഹചര്യത്തിൽ എങ്കിലും ഭരണകർത്താക്കൾ ജനാധിപത്യപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ മുൻപോട്ട് വരണമെന്ന് എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്ന മണ്ഡലം വർക്കിങ് കമ്മിറ്റി യോഗത്തിൽ നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് കെ കെ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാൻ കരുളായി, സഫീർ എ പി , മുജീബ് കാട്ടിച്ചിറ ,മുജീബ് സിപി, ഫൈസൽ മാട്ടായി, കുഞ്ഞുമുഹമ്മദ് മൂത്തേടം ,സലിം അമരമ്പലം ,വഹാബ് പോത്തുകല്ല് , മണ്ഡലം സെക്രട്ടറി അബ്ദുൽഖാദർ , ശുഹൈബ് സംസാരിച്ചു.


