08
Feb 2025
Sun
08 Feb 2025 Sun
Gaza ceasefire in limbo

 

whatsapp "സൗദിയിൽ ഇഷ്ടംപോലെ ഭൂമി ഉണ്ടല്ലോ അവിടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാമല്ലോ?"; പ്രകോപനപരമായ പ്രസ്താവനയുമായി നെതന്യാഹു, പ്രതികരിച്ചു അറബ് രാഷ്ട്രങ്ങൾ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെൽ അവീവ്: ഫലസ്തീൻ വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ സൗദി അറേബ്യയ്ക്ക് മതിയായ ഭൂമിയുണ്ടെന്നു ആണ് അദ്ദേഹം പറഞ്ഞത്. “സൗദികൾക്ക് സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്,”- നെതന്യാഹു പറഞ്ഞു. ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ചാൽ മാത്രമേ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാകൂ എന്ന് നേരത്തേ സൗദി പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചാനൽ 14 ബ്രോഡ്കാസ്റ്ററുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.

നെതന്യാഹുവിൻ്റെ പ്രസ്താവനയെ സൗദി ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവരുടെ ഭൂമിയിലുള്ള അവകാശം സൗദി എന്നും മാണിക്കുന്നുവെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഫലസ്തീനികളെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ല. തീവ്രവാദ, അധിനിവേശ മാനസികാവസ്ഥ പാലസ്തീനിലെ സഹോദരങ്ങൾക്ക് ഫലസ്തീൻ ഭൂമി എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഫലസ്തീനികളെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ല. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനപരമായ പ്രമേയത്തിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നു. പലസ്തീൻ ജനതയുടെ അവകാശത്തിൽ എന്നും ഉറച്ചുനിൽക്കും, അവരിൽ നിന്ന് അത് എടുത്തുമാറ്റാൻ ആർക്കും കഴിയില്ല- സൗദി കൂട്ടിച്ചേർത്തു.

നെതന്യാഹുവിൻ്റെ പരാമർശത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) അപലപിച്ചു. മേഖലയിലെ സമാധാനം പരമാധികാര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലാണെന്ന യുഎഇയുടെ ദീർഘകാല നിലപാട് വിദേശകാര്യ സഹമന്ത്രി ഖലീഫ ബിൻ ഷഹീൻ ആവർത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരമില്ലാതെ മേഖലയിൽ സ്ഥിരത ഉണ്ടാകില്ലെന്ന് അദ്ധേഹം പറഞ്ഞു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (OIC) നെതന്യാഹുവിൻ്റെ പ്രസ്താവനയെ അപലപിച്ചു.

Netanyahu suggests establishing Palestinian state inside Saudi