25
Jan 2025
Sun
25 Jan 2025 Sun
PFI was trying to procure arms from neighboring countries: NIA

ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് വേണ്ടി ദുബയില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ.(NIA nabs PFI member at Delhi airport for allegedly collecting funds in Dubai for Popular Front)  ദുബയില്‍ നിന്നെത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സജ്ജാദ് ആലം ആണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച്ച പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ ആലമിനെതിരേ എന്‍ഐഎ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആലമിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. യുഎഇ, കര്‍ണാടകം, കേരളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് വഴി ബിഹാറിലെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ദുബയില്‍ നിന്ന് ആലം ഫണ്ട് ശേഖരിച്ച് നല്‍കിയെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഈ പണം പോപുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു.

ALSO READ: കുതിരക്ക് മുന്നില്‍ വണ്ടി കെട്ടുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്ന് കോടതി; കള്ളപ്പണക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

2022 ജൂലൈയില്‍ ബിഹാറിലെ പുല്‍വാരി ശരീഫ് പോലീസ് ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. നേരത്തേ 17 പേരാണ് കേസിലുണ്ടായിരുന്നത്. കേസില്‍ പതിനെട്ടാമനാണ് ആലം. രാജ്യത്തെ സമാധാനവും സൗഹൃദവും തകര്‍ക്കുന്നതിന് മതവിദ്വേഷം ഇളക്കിവിടാനും ഭീകരത സൃഷ്ടിക്കുന്നതിനും പദ്ധതിട്ടുവെന്നാരോപിച്ചാണ് പോലീസ് കേസെടുത്തത്.

2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് മറ്റൊരു ആരോപണം. ലോക്കല്‍ പോലീസില്‍ നിന്ന് കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.