17
Aug 2025
Mon
17 Aug 2025 Mon
kanthapuram nimisha priya abdul fatah

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കളവ് പ്രചരിപ്പിക്കുകയാണെന്ന് യമനില്‍ കൊല്ലപ്പെട്ട തലാല്‍ മഹ്ദിയുടെ സഹോദരന്‍. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെയാണ് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാന്തപുരമോ അദ്ദേഹത്തിന്റെ പ്രതിനിധിയായ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇസ്ലാം സത്യത്തിന്റെ മതമാണ്. കളവ് പ്രചരിപ്പിക്കരുത്. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, കൊലയ്ക്ക് പകരം കൊല മാത്രമാണ് പരിഹാരമെന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങള്‍ തെളിയിക്കാന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: പ്രവാസികളുമായി കൈകോര്‍ത്ത് സഹകരണ മേഖലയിലൂടെ ഹോര്‍ട്ടികള്‍ച്ചര്‍ വിപ്ലവം; നടപ്പാക്കുക പിഒടി മാതൃകയില്‍

നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നിര്‍വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക4 മുസ്ലിയാര്‍ പറഞ്ഞിരുന്നു.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അബ്ദുല്‍ ഫത്താഹ് മെഹദി ഇന്നലെയും രംഗത്തെത്തിയിരുന്നു. പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അദ്ദേഹം വെളിപ്പെടുത്തി. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി, പ്രോസിക്യൂട്ടര്‍ക്ക് കത്തും നല്‍കിയിരുന്നു.

2017 ജൂലൈ 25 ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.