കോഴിക്കോട്: വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയക്കു വേണ്ടി അവസാന നിമിഷത്തെ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ ഫലം ചെയ്യുമോ? കാന്തപുരത്തിന്റെ ഇടപെടലിനു പിന്നാലെ യമനിൽ സുപ്രധാനമായ യോഗം ചേരുന്നു. പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ട്. യമൻ ഭരണകൂട പ്രതിനിധി, കോടതി സുപ്രിം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരത്തിന്റെ നിർദേത്തെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്.
|
മുൻ പ്രസിഡന്റ് അബ്ദുള്ള സാലിഹ് പുറത്താക്കപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നത് മൂലം, ഔദ്യോഗിക ഇടപെടലിനു കഴിയാതിരുന്നതോടെ ആണ് വിഷയത്തിൽ കാന്തപുരം ഇടപെടൽ നടത്തിയത്. നിമിഷ പ്രിയ ജയിൽ കഴിയുന്ന പ്രദേശം ഹൂതികളുടെ കീഴിൽ ആണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കാര്യക്ഷമമല്ല. ഔദ്യോഗിക ഇടപെടലുകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നിരിക്കെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖേന അനൗദ്യോഗിക ഇടപെടലുകള്‍ നടത്തുന്നത്. നിമിഷ പ്രിയയുടെ മോചനത്തില്‍ ഏറ്റവും പ്രയോഗികമായ പ്രതീക്ഷയുള്ള ഇടപെടല്‍ ആണിത്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യങ്ങള്‍ ശരിവെച്ചു.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്ലിം നേതാക്കളിലൊരാളായ ഷെയ്ഖ് ഹബീബ് ഉമറുമായി കാന്തപുരത്തിനു ആഴത്തിലുള്ള ബന്ധംഉണ്ട്. ഇത് നിമിഷ പ്രിയ കേസിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ദിയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ സൗദിയില്‍ ജയിലിലുള്ള കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച പണത്തില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ട്രസ്റ്റ് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയിൽ ബാക്കി വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകിയാൽ ഏതു നിമിഷവും പണം നൽകുമെന്നും ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി പറഞ്ഞു.
Nimisha Priya death sentence: will Kanthapuram’s crucial call to yemen’s influencial sheikh sucess


