25
Aug 2024
Sun
25 Aug 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിപ്പാട്: കാർട്ടൂൺചാനൽ കാണാൻ കേബിൾ ടി.വി. റീച്ചാർജ് ചെയ്തുകൊടുക്കാൻ വൈകിയതിൽ അച്ഛനോടും അമ്മയോടും പിണങ്ങി നാലാംക്ലാസുകാരൻ ജീവനൊടുക്കി. ഹരിപ്പാട് മുട്ടം എള്ളുവിളയിൽ ബാബു-കല ദമ്പതിമാരുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്.

18-നു രാവിലെയാണു സംഭവം. കാർട്ടൂൺ ചാനൽ കിട്ടുന്നില്ലെന്നും റീച്ചാർജ് ചെയ്യണമെന്നും കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വൈകുന്നേരം ചെയ്യാമെന്ന് അമ്മ പറഞ്ഞു. ഇതിൽ തൃപ്തി ആകാത്ത കാർത്തിക് ഉടൻ റീച്ചാർജ് ചെയ്ത് തരണമെന്ന് വാശിപിടിച്ചു. സമ്മതിക്കാതിരുന്നതോടെ കുട്ടി വീടിനോടുചേർന്നുള്ള ഷെഡ്ഡിൽ കയറി കഴുത്തിൽ കുരുക്കിടുക ആയിരുന്നൂവെന്ന് പോലീസ് പറഞ്ഞു.

ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവല്ലയിലെ മെഡിക്കൽ കോളേജിലേക്കു മാറ്റി. അവിടെ വെന്റിലേറ്ററിൽ കഴിയവേ ആണ് കാരണം.

മുട്ടത്തെ സ്വകാര്യ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് കാർത്തിക് സഹോദരങ്ങൾ: കൗശിക്, കൃതിക.

കരീലക്കുളങ്ങര പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)