ലഖ്‌നോ: ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ പിതാവ് മൂന്ന് വയസുകാരനെ വിറ്റു.(no money to pay the hospital bill; The father sold his eldest son) ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രേദശിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഭാര്യയേയും നവജാതശിശുവിനേയും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പണമില്ലാതെ വന്നതോടെയാണ് ഇയാള്‍ മൂത്ത മകനെ വില്‍ക്കാന്‍ നിര്‍ബന്ധിതനായത്.
|
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാരിഷ് പട്ടേല്‍ എന്നയാളാണ് നവജാത ശിശുവിനേയും അമ്മയേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പണത്തിനു വേണ്ടി മൂന്ന് വയസുകാരനെ വിറ്റത്.
ALSO READ: സിപിഐ ഇടതുമുന്നണി വിടുമോ? പുതിയ സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന നിര്‍വാഹക സമിതി
അമ്മയേയും നവജാത ശിശുവിനേയും ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ബില്‍ തുക പൂര്‍ണമായും അടക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഇതിനുള്ള പണം കൈയിലില്ലാത്തതിനാല്‍ ഇയാള്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു.
കുട്ടിയെ വില്‍ക്കാന്‍ ഇടനില നിന്ന അമരേഷ് യാദവ് ഉള്‍പ്പടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വാങ്ങിയ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടര്‍ താര കുശ്‌വാഹ, ആശുപത്രിയിലെ സഹായി സുഗന്തി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിട്ടുണ്ട്. കുട്ടിയെ ഭദ്രമായി രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.


